ശബരിമല ഇഫക്ട് പാർലമെന്റ് തിരഞ്ഞെടുപ്പിലും: ഇരുപതിൽ ഒന്ന് ബിജെപിയ്ക്ക്; ശബരിമല വൻ പ്രത്യാഘാതമുണ്ടാക്കുന്ന സർവേ ഫലവുമായി ടൈംസ് നൗ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സഖ്യ മുന്നണി ഒരു സീറ്റ് വിജയിക്കുമെന്ന് സർവേ ഫലം പുറത്ത്. ദേശീയ മാധ്യമമായ ടൈംസ് നൗ നടത്തിയ സർവേയിലാണ് കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ശബരിമല സമരത്തിന്റെ പ്രത്യാഘാതമുണ്ടാകുമെന്ന് വ്യക്തമാക്കുന്നത്. സിപിഎം നേതൃത്വം നൽകുന്ന ഇടതു മുന്നണി മൂന്നു സീറ്റിൽ ഒതുങ്ങുമ്പോൾ, കേരളത്തിൽ നേട്ടമുണ്ടാക്കുന്ന യുഡിഎഫ് മുന്നണി പതിനാറ് സീറ്റ് നേടുമെന്നും സർവേയിൽ വ്യക്തമാകുന്നു. 
വിഎംആർ-ടൈംസ് നൗ സർവ്വേയിലാണ് കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നത്. കേരളത്തിലെ ഇരുപത് സീറ്റുകളിൽ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും മൂന്ന് സീറ്റിൽ എൽഡിഎഫ് ജയിക്കുമെന്നും ഒരു സീറ്റ് എൻഡിഎ നേടുമെന്നുമാണ് സർവേയിൽ പറയുന്നത്. 2019 ജനുവരി മാസത്തിൽ നടത്തിയ സർവേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടതെന്ന് ചാനൽ വ്യക്തമാക്കുന്നു.
നേരത്തെ പുറത്തു വന്ന എബിപി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്‌ളിക് ടിവി സർവേകൾ കേരളത്തിൽ യുഡിഎഫ് നേട്ടം കൊയ്യുമെന്നും എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചിച്ചത്. യുഡിഎഫ് 16ഉം, എൽഡിഎഫ് 4ഉം സീറ്റുകൾ നേടുമെന്നായിരുന്നു ഈ സർവേകളിലെ പ്രവചനം.