video
play-sharp-fill

Saturday, May 24, 2025
HomeElection 2k19പത്തനംതിട്ട ഒഴിച്ചിട്ട് ബിജെപി സ്ഥാനാർത്ഥി പട്ടിക: തർക്കം അതിരൂക്ഷമെന്ന് സൂചന; പത്തനംതിട്ടയിൽ സുരേന്ദ്രനെ അംഗീകരിക്കാതെ ശ്രീധരൻപിള്ള...

പത്തനംതിട്ട ഒഴിച്ചിട്ട് ബിജെപി സ്ഥാനാർത്ഥി പട്ടിക: തർക്കം അതിരൂക്ഷമെന്ന് സൂചന; പത്തനംതിട്ടയിൽ സുരേന്ദ്രനെ അംഗീകരിക്കാതെ ശ്രീധരൻപിള്ള പക്ഷം

Spread the love
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പത്തനംതിട്ടയിൽ  സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ രണ്ട് സീറ്റുകൾ ഒഴിച്ചിട്ട് ബിജെപി സ്ഥാനാർത്ഥി പട്ടിക. കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ആക്കുന്നതിൽ പ്രതിഷേധിച്ച് പി.എശ് ശ്രീധരൻപിള്ള വിഭാഗം എതിർപ്പ് ഉയർത്തിയതോടെയാണ് പത്തനംതിട്ട ആലപ്പുഴ സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇപ്പോൾ വൈകുന്നത്.
തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ  പ്രഖ്യാപിച്ചില്ല. ആകെ 12 സീറ്റുകളിലാണ് ഇപ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ  സ്ഥാനാർത്ഥിപ്പട്ടികയിലില്ല.
കാസർകോട് – രവീഷ് തന്ത്രി
കണ്ണൂർ – സി കെ പത്മനാഭൻ
വടകര – വി കെ സജീവൻ
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാർ
ചാലക്കുടി – എ എൻ രാധാകൃഷ്ണൻ
എറണാകുളം – അൽഫോൺസ് കണ്ണന്താനം
കൊല്ലം – കെ വി സാബു
ആറ്റിങ്ങൽ – ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം – കുമ്മനം രാജശേഖരൻ
ആലപ്പുഴ  – കെ.എസ് രാധാകൃഷ്ണൻ
ഇതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും മത്സരിക്കും.
RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments