ഹിന്ദു- ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് സിറിയിലേക്ക് അയക്കുന്നു; ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്ഐഎസിലേക്ക് പറഞ്ഞുവിടുന്നു; രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതും ഇവിടെ തന്നെ; കേരളത്തിനെതിരെ വിജയയാത്രയില്‍ ആഞ്ഞടിച്ച് കെ. സുരേന്ദ്രന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വിജയയാത്രയിലൂടെ എന്‍ഡിഎയ്ക്ക് പുത്തനുണര്‍വ്വ്. അമിത്ഷാകൂടി സമാപന സമ്മേളനത്തില്‍ എത്തിയതോടെ ഐശ്വര്യ കേരള യാത്രയേക്കാള്‍ വമ്പിച്ച ചലനമാണ് വിജയയാത്രയ്ക്ക് ഉണ്ടായത്. ജാഥയുടെ തുടക്കത്തില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും പലരും പുറത്തുപോകുമെന്ന പ്രതീതിയായിരുന്നു ഉണ്ടായിരുന്നു. വിജയയാത്രയുടെ സമാപന വേദിയില്‍ സി.കെ ജാനുവും എത്തി. 2018 ഒക്ടോബറിലാണ് സി.കെ.ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എന്‍ഡിഎ വിട്ടത്. കൂടാതെ നടന്‍ ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതും നേട്ടമായി.
ഡോളര്‍, സ്വര്‍ണക്കടത്തുക്കേസുകളും ശബരിമല വിഷയവുമായിരുന്നു അമിത് ഷാ ചടങ്ങില്‍ സംസാരിച്ചത്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന ആരോപണത്തിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവേദിയില്‍ മറുപടി പറയണമെന്നും അമിത് ആവശ്യപ്പെട്ടു. കൂടാതെ, ശബരിമലയിലെ ആചാരം ഭക്തരുടെ താത്പര്യം അനുസരിച്ച് വേണം. അല്ലാതെ സര്‍ക്കാരിന്റെ താത്പര്യം അനുസരിച്ചല്ലെന്ന് അമിത് ഷാ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കെ സുരേന്ദ്രന്‍ പരിപാടിയില്‍ സംസാരിച്ചുകൊണ്ട് നടത്തിയത്. സുരേന്ദ്രന്റെ വാക്കുകള്‍:
”’നവോത്ഥാന നായകന്മാര്‍ സ്വപ്നം കണ്ട ഒരു കേരളമുണ്ട്. അത് ഇന്നത്തെ കേരളമല്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും തൊഴിലില്ലാത്തവരുടെയും നാടാക്കി മാറ്റി. എല്ലാ കാര്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നാടായി കേരളത്തെ മാറ്റി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഇവിടെയാണ്. ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ കേരളത്തിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദിവാസികളും ദളിതരും പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ മതഭീകരവാദികളുടെ ആക്രമണം നടക്കുന്ന സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ഐഎസ്ഐഎസിലേക്ക് പറഞ്ഞുവിടുന്ന സംസ്ഥാനം, ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് സിറിയിലേക്ക് അയക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിന് വേണ്ടിയാണോ ഇടതിനെയും വലതിനെയും പിന്തുണച്ചത്.’
ഹോട്ടല്‍ വ്യവസായി എസ്.രാജശേഖരന്‍ നായര്‍, ഭാര്യയും മുന്‍ ചലച്ചിത്രനടിയുമായ രാധ, കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്റെ സഹോദരനും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ ൈവസ് പ്രസിഡന്റുമായിരുന്ന പന്തളം പ്രതാപന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ.വി. ബാലകൃഷ്ണന്‍, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.