ക്രൈം ഡെസ്ക്
കോട്ടയം: പൗരത്വ ഭേദഗതി വിഷയത്തിൽ അടക്കം ഈരാറ്റുപേട്ടയിലെ തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കെതിരെ പ്രതികരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കെതിരെ അൽഖ്വയ്ദ ഭീഷണി. പൗരത്വ ബിൽ വിഷയത്തിൽ സ്കൂൾ കുട്ടികളെ അണിനിരത്തി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയ്ക്കെതിരെ വധ ഭീഷണി ഉയർന്നിരിക്കുന്നത്. നൂറിലേറെ നമ്പരുകളിൽ നിന്നും , വിദേശ രാജ്യങ്ങളിൽ നിന്നും വരെ ഹരിയ്ക്കെതിരെ വധ ഭീഷണി ഉയർന്നിട്ടുണ്ട്.
തനിക്കെതിരെ വധ ഭീഷണി ഉയർത്തിയ ഫോൺ നമ്പരുകൾ സഹിതം ഹരി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയക്കും , ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ആദ്യമായി വാഗമണ്ണിൽ നടന്ന തീവ്രവാദ ക്യാമ്പ് പുറത്ത് വന്നപ്പോൾ മുതൽ തീവ്രവാദ -മുസ്ലീം സംഘടനകളുടെ കണ്ണിലെ കരടാണ് എൻ.ഹരി. നേരത്തെ പല തവണ ഹരിയ്ക്കെതിരെ വിവിധ കോണുകളിൽ നിന്നും വധ ഭീഷണി ഉയർന്നിരുന്നു. എന്നാൽ , പൗരത്വ ബിൽ വിഷയത്തിൽ ഏറ്റവും ഒടുവിൽ സ്വീകരിച്ച നിലപാടുകളാണ് ഹരിയ്ക്കെതിരെ ഭീഷണി ശക്തമായതിന് കാരണം.
പൗരത്വ ബിൽ വിഷയത്തിൽ ഹരി ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റോടെയാണ് വിവാദം കത്തിക്കയറിയത്. ഈരാറ്റുപേട്ടയിലെ പ്രതിഷേധത്തിൽ സ്കൂൾ വിദ്യാർത്ഥികളെ അണി നിരത്തിയതിന് എതിരെയായിരുന്നു ഹരിയുടെ പരാതി. ഹരിയുടെ ഈ പോസ്റ്റിന് താഴെ ഇംഗ്ലീഷിലും ഹിന്ദിയിലും അറബിയിലും അടക്കം വധ ഭീഷണി തുടരുകയായിരുന്നു. ഇതേ തുടർന്നാണ് ഹരി പൊലീസിൽ പരാതി നൽകിയത്.
ഹരിയുടെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്
_*ഈരാറ്റുപേട്ടയിൽ തീവ്രവാദത്തിനെതിരെയാണ് ആ നാട് ഒന്നിക്കേണ്ടത്.*_
*ഈരാറ്റുപേട്ടയിൽ ഇന്ന് സ്കൂൾ വിദ്യാർത്ഥികളെ തെരുവിൽ ഇറക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടത്തിയ പ്രതിഷേധം അധികാരികൾ അന്വേഷിക്കണം.*
*കുട്ടികളെ കൊണ്ട് വിളിപ്പിച്ച മുദ്രാവാക്യം തീവ്രവാദികൾ വിളിപ്പിച്ചതാണ്.*
*ഈരാറ്റുപേട്ടയിൽ തീവ്രവാദത്തിനെതിരെയാണ് നാട് ഒന്നിക്കേണ്ടത്.*
*ഈരാറ്റുപേട്ട തീവ്രവാദ കേന്ദ്രം ആയി മാറിയിരിക്കുന്നു.*
*കുട്ടികളെ കൊണ്ട് സ്കൂൾ സമയത്ത് പ്രകടനം നടത്തിച്ചതിനെതിരെ പരാതി നൽകും….*
*എൻ.ഹരി*
*[ബിജെപി ജില്ലാ പ്രസിഡന്റ്, കോട്ടയം]*
https://m.facebook.com/story.php?story_fbid=2727209727364288&id=524397084312241