
കേരളത്തിൽ ബിജെപി ഒന്നാമത്: രാഷ്ട്രീയ പാർട്ടികളുടെ ഫേസ് ബുക്ക് പേജ് ഫോളോവേഴ്സിൽ 10 ലക്ഷം കടക്കുന്ന ആദ്യ പാർട്ടിയായി ബിജെപി; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഫേസ്ബുക്ക് പേജിന് ഒരു മില്യൺ ഫോളോവേഴ്സ് എന്ന നേട്ടം സ്വന്തമാക്കി ബിജെപി. രാഷ്ട്രീയ പാർട്ടികളുടെ ഫേസ് ബുക്ക് പേജ് ഫോളോവേഴ്സിൽ 10 ലക്ഷം കടക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ബിജെപി കേരളം ഫെയ്സ്ബുക്ക് പേജിന്റെ നേട്ടത്തെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ബിജെപിയുടെ കേരളാ സോഷ്യൽ മീഡിയ ടീമിനും അഭിനന്ദനം അറിയിച്ചു.
‘ബി. ജെ. പി കേരളം ഫേസ് ബുക്ക് പേജിന് ഒരു മില്ല്യൻ ഫോളോവേഴ്സ്. കേരളത്തിൽ ഒരു രാഷ്ട്രീയപാർട്ടിയുടേയും ഒഫീഷ്യൽ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങൾ കേരളാ സോഷ്യൽ മീഡിയ ടീം’ എന്നാണ് കെ. സുരേന്ദ്രൻ കുറിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്യൂണിസ്റ്റ് പാർട്ടിയുടെ സിപിഐഎം കേരള എന്ന പേജിന് 7 ലക്ഷം ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേജിന് 6 ലക്ഷം ഫോളോവേഴ്സാണുള്ളത്.