video
play-sharp-fill

ആയുഷ് ഭാരത് നടപ്പിലാക്കണം; ബിജെപി

ആയുഷ് ഭാരത് നടപ്പിലാക്കണം; ബിജെപി

Spread the love

സ്വന്തം ലേഖകൻ

ഇത്തിത്താനം: ബിജെപി ഇത്തിത്താനം ശക്തികേന്ദ്രയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ആയുഷ് ഭാരത് കേരളത്തിൽ നടപ്പിലാക്കണം. കേരളത്തിലെ ജനങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. പരിപാടിക്ക് ബി ജെ പി കുറിച്ചി പ്രസിഡന്റ് കുഞ്ഞുമോൻ ഉതിക്കൽ അദ്ധ്യക്ഷത വഹിച്ചു. പിണറായി ഗവൺമെൻറ് കേരളീയരെ വഞ്ചിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കിയ ആയുഷ് ഭാരത് കേരളത്തിൽ പ്രാബല്യത്തിലായിട്ടില്ല. പാവങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്രം ഒരുക്കിയ പദ്ധതിയാണ് ആയുഷ് ഭാരത്. ആർക്ക് വേണ്ടിയാണ് ഇടതു ഗവൺമെൻറ് ഈ പദ്ധതിക്ക് തടയിടുന്നത്. കേരളത്തിലെ ജനങ്ങൾ ഇത് അനുവദിക്കില്ല. പ്രതിഷേധം ഉത്ഘാടനം ചെയ്തുകൊണ്ട് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ് പറഞ്ഞു. എസ് സി മോർച്ച പ്രസിഡൻറ് സദാനന്ദൻ, യുവമോർച്ചയുടെ ശരത്ത് കുമാർ എസ് എസ്, ബൂത്ത് പ്രസിഡന്റ് സുബിൻ വാലുചിറ,ബിജു തേക്കനാൽ, ജയമോൻ ചെമ്പുചിറ ,അനീഷ് കേളൻ കവല, മോഹൻദാസ് പുലിക്കുഴി, രാജേഷ് പുളിമൂട്, കൃഷ്ണൻകുട്ടി, മനോജ് കുറിച്ചി എന്നിവർ പ്രസംഗിച്ചു.