play-sharp-fill
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ഗൗരവ പഠനവിഷയമാക്കണം: കാൻറർബെറി ആർച്ച് ബിഷപ്പ്

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ഗൗരവ പഠനവിഷയമാക്കണം: കാൻറർബെറി ആർച്ച് ബിഷപ്പ്

സ്വന്തം ലേഖകൻ

കോട്ടയം: കാലാവസ്ഥാ വ്യതിയാനം യൂറോപ്പിൽ പഠന വിഷയമാണെന്നും എന്നും അത് ജീവിത യാഥാർഥ്യമാണെന്നും കാലാവസ്ഥ വ്യതിയാനത്തെ ഗൗരവകരമായ പഠനവിഷയം ആക്കണമെന്നും ആഗോള ആംഗ്ലിക്കൻ സഭ പരമാധ്യക്ഷൻ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ജസ്റ്റിൻ വെൽബി. കോട്ടയം ബേക്കർ മൈതാനത്തു നടന്ന സിഎസ്ഐ മഹാസംഗമം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ആർച്ച് ബിഷപ്പ്. ലോകത്തിൽ ഇതിൽ ദുരിതമനുഭവിക്കുന്നവർക്കും അ പ്രകൃതിക്കും വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു ഇതു ഒരു മയുടെ സാക്ഷി നിർവഹിക്കുന്ന സഭയാണ് സിഎസ്ഐ സഭയെന്നും എല്ലാ മതങ്ങളോടും താൻ ഇടപെടാറുണ്ടെന്നും ക്രിസ്തുവിൻറെ തീർത്ഥാടക സംഘത്തിലെ ഇതിലെ അംഗങ്ങൾ ആണ് നമ്മൾ എന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു. സിഎസ്ഐ ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു. മലങ്കര മാർത്തോമ സഭ അദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത, കർദിനാൾ ജോർജ് ആലഞ്ചേരി, കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് ബാവ, മാർ അപ്രേം മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ക്രിസ്തോമോസ് മെത്രാപ്പോലീത്ത, സി.എസ്സ്.ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ.വടപ്പള്ളി പ്രസാദറാവു, തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് ധർമരാജ് റസാലം, ബിഷപ്പ് ഡോക്ടർ ഉമ്മൻ ജോർജ്, ബിഷപ്പ് തോമസ് സാമുവൽ, തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുളത്തുങ്കൽ, സി.എസ്സ്.ഐ സിനഡ് ജനറൽസെക്രട്ടറി റവ.ഡോ. രത്നാകര സദാനന്ദ, ട്രഷറാർ റോബർട്ട് ബ്രൂസ്, റവ.ആസിർ എബനേസർ, ഡോ.സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു. ആർച്ച് ബിഷപ്പിന്റെ പത്നി കരോളിൻ വെൽബി സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞു. സി.എസ്സ്.ഐ മദ്ധ്യകേരള മഹായിടവക വൈദീക സെക്രട്ടറി റവ.ജോൺ ഐസക് അത്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ ട്രഷറാർ റവ.തോമസ് പായിക്കാട്, രജിസ്ട്രാർ ജേക്കബ് ഫിലിപ്പ് തുടങ്ങിയവർ ആർച്ച് ബിഷപ്പിന് ആദരുവകൾ അർപ്പിച്ചു. രാവിലെ കൊച്ചിൻ എയർപോർട്ടിൽ എത്തിയ ജസ്റ്റിൻ വെൽബിയെ സി.എസ്സ്.ഐ സഭയുടെ ആറ് മഹായിടവക അദ്ധ്യക്ഷൻമാർ ചേർന്ന് സ്വീകരിച്ചു, വൈകുന്നേരം മഹാസംഗമത്തിനായി കോട്ടയം ബേക്കർ മൈതാനിയിലെത്തിയ ആർച്ച് ബിഷപ്പിന് ബേക്കർ സ്കൂൾ ബാന്റ് അഭിവാദ്യങ്ങൾ അർപ്പിച്ചു, തുടർന്ന് നടന്ന ഘോഷയാത്രയിൽ നിരവധി ആളുകൾ പങ്കെടുത്തു.
ഞായറാഴ്ച രാവിലെ കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലിലെത്തുന്ന ആർച്ച് ബിഷപ്പിനെ വൈദീകരും വിശ്വാസികളും ചേർന്ന് സ്വീകരിക്കും തുടർന്ന് നടക്കുന്ന പരിശുദ്ധ കുർബാനക്ക് ആർച്ച് ബിഷപ്പ് നേതൃത്വം നല്കും
ആരാധനയ്ക്ക് ശേഷം സി.എസ്സ്.ഐ ബിഷപ്പ്സ് ഹൗസ് പുതിയ ചാപ്പൽ ആർച്ച് ബിഷപ്പ് പ്രതിഷ്ഠിക്കും ഒരു മണിയോടെ കുമരകത്ത് നിന്നും കാവാലത്തേക്ക് ചുണ്ടൻ വള്ളത്തിന്റെ അകമ്പടിയോടുകുടി ബോട്ടിൽ യാത്ര തിരിക്കുന്ന ബിഷപ്പ് കാവാലത്ത് കർഷകരും പൊതുജനങ്ങളുമായി ആശയവിനിമയം നടത്തും, തുടർന്ന് റോഡുമാർഗം കുമരകത്തേക്ക് മടങ്ങും.