play-sharp-fill
ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം: കന്യാസ്ത്രീകൾക്ക് പിൻതുണയുമായി സാംസ്‌കാരിക പ്രവർത്തകർ; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പ്രതിഷേധം

ബിഷപ്പ് ഫ്രാങ്കോയുടെ പീഡനം: കന്യാസ്ത്രീകൾക്ക് പിൻതുണയുമായി സാംസ്‌കാരിക പ്രവർത്തകർ; മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റി ഒതുക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയുമായി സാംസ്‌കാരിക നായകർ. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ചാണ് സാംസ്‌കാരിക നായകർ രംഗത്ത് എത്തിയയത്. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് 55 സാംസ്‌കാരിക പ്രവർത്തകർ മുഖ്യമന്ത്രിക്ക് കത്തയച്ചു.

സ്ഥലം മാറ്റത്തിനു പിന്നിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ എന്നാണെന്നും മദർ ജനറൽ സിസ്റ്റർ റജീന ബിഷപ്പിന്റെ നിർദ്ദേശം നടപ്പാക്കുകയാണെന്നും കത്തിൽ ആരോപിക്കുന്നു. കന്യാസ്ത്രീകളെ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തിൽ നിന്നും പുറത്താക്കാനാണ് നീക്കമെന്ന് കത്തിൽ ആരോപിക്കുന്നു. വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ തന്നെ പാർപ്പിക്കാൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കവി സച്ചിദാനന്ദൻ, ആനന്ദ്, മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group