video
play-sharp-fill

പിടിതരാതെ ബിഷപ്പ് ഫ്രാങ്കോ : കോടതിയിൽ ഹാജരാകാതിരിക്കാൻ പറഞ്ഞ കാരണങ്ങൾ മുഴുവൻ കള്ളം ; താമസിക്കുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണിലല്ല, യാത്രാ അനുമതി തേടിയില്ലെന്നും റിപ്പോർട്ട്

പിടിതരാതെ ബിഷപ്പ് ഫ്രാങ്കോ : കോടതിയിൽ ഹാജരാകാതിരിക്കാൻ പറഞ്ഞ കാരണങ്ങൾ മുഴുവൻ കള്ളം ; താമസിക്കുന്ന സ്ഥലം കണ്ടെയ്ൻമെന്റ് സോണിലല്ല, യാത്രാ അനുമതി തേടിയില്ലെന്നും റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പീഡനക്കേസിൽ പ്രതി ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ വൈകിപ്പിക്കാൻ കോടതിയെ കബളിപ്പിച്ചുവെന്ന് റിപ്പോർട്ട്. ബിഷപ്പ് ഫ്രാങ്കോ താമസിക്കുന്ന സ്ഥലം കണ്ടെയ്‌മെന്റ് സോണിലാണെന്നും കേരളത്തിലേക്കുള്ള യാത്രയ്ക്ക് അധികൃതർ അനുമതി നൽകിയില്ലെന്നുമാണ് ഹാജരാകാതിരുന്നതിന് കാരണമായി ഫ്രാങ്കോയുടെ അഭിഭാഷകൻ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബോധിപ്പിച്ചത്.

ജലന്ധർ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത് സിവിൽ ലൈൻസ് മേഖലയിലാണ്. എന്നാൽ ഈ പ്രദേശം ഇതുവരെ കണ്ടെയ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടില്ല. കുറഞ്ഞത് അഞ്ച് കൊവിഡ് കേസുകൾ എങ്കിലും റിപ്പോർട്ട് ചെയ്താലേ ഒരു പ്രദേശം കണ്ടെയ്ൻമെന്റ് സോൺ ആയി പരിഗണിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സിവിൽ ലൈൻസിൽ ഇതുവരെ അത്തരം സോണായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്’ ജലന്ധർ സിവിൽ ഹോസ്പിറ്റൽ ഡോ. ഹരീഷ് ഭരദ്വാജ് പറഞ്ഞു.

ബിഷപ്പിന് കോടതിയിൽ ഹാജരാകുന്നതിന് കേരളത്തിലേക്ക് പോകാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ലെന്ന് രൂപത പി.ആർ.ഒ ആയ ഫാ.പീറ്റർ ദിനപത്രത്തോട് അറിയിച്ചു. അത്തരമൊരു അപേക്ഷ തനിക്ക ലഭിച്ചിട്ടില്ലെന്നാണ് ജലന്ധർ ജില്ലാ കലക്ടർ ഗൺശ്യാം തോറി വ്യക്തമാക്കിയതെന്നും ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ പുതിയ വിശദീകരണവുമായി ഫാ.പീറ്റർ രംഗത്തെത്തി. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനെ ജൂൺ 29, 30 തീയതികളിൽ തങ്ങൾ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചിരുന്നു. ഇദ്ദേഹത്തിന് പിന്നീട് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ തങ്ങളും പ്രദേശത്തെ സിവിൽ ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് വിധേയമായെന്നും പരിശോധന ഫലം കാത്തിരിക്കുകയാണെന്നൂം ഫാ.പീറ്റർ പറയുന്നു.

ഈ മാസം ആദ്യം വിചാരണയ്ക്കായി ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ വാദങ്ങൾ നിരത്തി ഫ്രാങ്കോ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ ഈ മാസം 13ന് ഹാജരാകാൻ കോടതി ഫ്രാങ്കോയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.