play-sharp-fill
കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ ശനിയാഴ്ച കോടതിയിൽ ഹാജരായേക്കും; സമൻസ് അയച്ചു കോടതി

കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ ശനിയാഴ്ച കോടതിയിൽ ഹാജരായേക്കും; സമൻസ് അയച്ചു കോടതി

ക്രൈം ഡെസ്‌ക്

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞ ജലന്ധർ രൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ നവംബർ 30 ശനിയാഴ്ച കോടതിയിൽ ഹാജരായേക്കും. കേസ് പരിഗണിക്കുന്ന കോട്ടയം അഡീഷണൽ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോയ്ക്കു സമൻസ് അയച്ചത്. കേസിന്റെ വിചാരണ ജില്ലാ കോടതിയിലേയ്ക്കു മാറ്റിയ ശേഷം ആദ്യമായാണ് ബിഷപ്പ് ഫ്രാങ്കോ ഹാജരാകാൻ കോടതി സമൻസ് അയക്കുന്നത്. നേരത്തെ കഴിഞ്ഞ 11 ന് ഹാജരാകാൻ കോടതി സമൻസ് അയച്ചിരുന്നെ്ങ്കിലും അന്ന് കോടതി അവധിയായിരുന്നു.

കേസ് പരിഗണിക്കുന്ന ശനിയാഴ്ച തന്നെ ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ ഹാജരായി ജാമ്യമെടുത്തേയ്ക്കും. ശനിയാഴ്ച കോടതിയിൽ ഹാജരായി ജാമ്യമെടുത്താൻ പിന്നീട് വിചാരണ നടക്കുന്ന അടുത്ത ഘട്ടത്തിൽ മാത്രം അദ്ദേഹം കോടതിയിൽ ഹാജരായാൽ മതിയാകും.  എന്നാൽ, കോടതിയിൽ അഭിഭാഷകൻ മാത്രം എത്തി അവധിയ്ക്ക് അപേക്ഷിക്കാനുള്ള സാധ്യത ഏറെയാണ് എന്ന വാദവും ഉയർന്നിട്ടുണ്ട്. കേസ് ആദ്യമായി വിചാരണയ്ക്ക് എടുക്കുന്നതിനാൽ ഫ്രാങ്കോയുടെ അഭിഭാഷകൻ മാത്രം കോടതിയിൽ ഹാജരായാലും മതിയാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസ് വിചാരണയ്ക്കായാണ് ജില്ലാ സെഷൻസ് കോടതിയുടെ മുൻപാകെ എത്തിയിരിക്കുന്നത്. ജലന്ധർ രൂപതാ അദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. ബിഷപ്പ് ഫ്രാങ്കോയുടെ അധീനതയിലുണ്ടായിരുന്ന മഠത്തിലെ മദർസുപ്പീരിയറായ കന്യാസ്ത്രീയെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

വൈക്കം ഡിവൈ.എസ്.പിയായിരുന്ന കെ.സുഭാഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ അഡ്വ.ജിതേഷ് ജെ.ബാബുവാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ.