ബിഷപ്പിനെതിരായ പീഡന ആരോപണം: കന്യാസ്ത്രീയും ബിഷപ്പും ഒരേ പോലെ കുറ്റക്കാർ; ബിഷപ്പിനെ മാത്രം ശിക്ഷിക്കുന്നത് ക്രൂരത; പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പീഡനമാകുന്നത് എപ്പോൾ
സ്വന്തം ലേഖകൻ
കോട്ടയം: വൈദികർക്കെതിരെ ലൈംഗിക പീഡന പരാതികൾ ആരോപിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. വൈദികരുടെ പീഡനക്കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം പറന്നു നടക്കുന്നത്. എന്നാൽ, ഈ കഥകളിൽ ഒന്ന് കണ്ണോടിച്ചാലറിയാം പരസ്പര സമ്മതത്തോടെ നടന്ന ബന്ധങ്ങളിൽ പലതുമാണ് ഇപ്പോൾ വിവാദത്തിൽ അവസാനിച്ചിരിക്കുന്നതെന്ന്. തിരുവല്ലയിൽ ഓർത്തഡോക്‌സ് സഭയിലെ വൈദികർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മൂന്നു വർഷത്തോളമാണ് വൈദികരും വീട്ടമ്മയും തമ്മിൽ അടുപ്പമുണ്ടായിരുന്നത്. കുറവിലങ്ങാട് ബിഷപ്പ് പീഡിപ്പിച്ചതായി പരാതി ഉയർന്ന സംഭവത്തിലാവട്ടെ കന്യാസ്ത്രിയും ബിഷപ്പും തമ്മിൽ രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന ബന്ധമാണ് ഉണ്ടായിരുന്നത്. ബന്ധങ്ങളിലെ ഇഴയടുപ്പം തെറ്റുമ്പോഴോ, സംഭവം പുറത്ത് അറിയുമ്പോഴോ മാത്രമാണ് ഈ ബന്ധങ്ങൾ പരാതിയിൽ അവസാനിക്കുന്നതും പ്രശ്‌നമാകുന്നതും. ഈ രണ്ടു സംഭവങ്ങളിൽ ുവൈദികർ തങ്ങളുടെ ചട്ടം ലംഘിച്ചു എന്നതൊഴിച്ചാൽ, പ്രായപൂർത്തിയായ രണ്ടു പേർ തമ്മിലുള്ള ലൈംഗിക ബന്ധം മാത്രമായേ ഇതിനേ കാണാനാവൂ. ഇത് സുപ്രീം കോടതിയുടെ നിയമ പ്രകാരം തീർത്തും നിമയപരമായ കാര്യവുമാണ്. പക്ഷേ, ഇവിടെയെല്ലാം കുറ്റം ചാർത്തപ്പെടുന്നതും പ്രതി ചേർക്കപ്പെടുന്നതും വൈദികരാണെന്നതാണ് യാഥാർത്ഥ്യം.
ഭൂമി വിവാദം കെട്ടടങ്ങും മുൻപാണ് സഭയെ പിടിച്ചു കുലുക്കിയ പീഡന വിവാദം അറങ്ങേറിയിരിക്കുന്നത്. ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്നു കാട്ടി പരാതി നൽകിയിരിക്കുന്നതാവട്ടെ ഒരു കന്യാസ്ത്രീ തന്നെയാണ് താനും. പക്ഷേ, ഇതിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ എത്രത്തോളം വിശ്വാസ യോഗ്യമാണെന്നാണ് ചർച്ച ചെയ്യേണ്ടിരിക്കുന്നത്. നാൽപ്പത്തിയാറുകാരിയായ കന്യാസ്ത്രീയെ ഒരു ബിഷപ്പ് 13 തവണ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്നാണ് ആരോപണം. 2014 മുതൽ 2016 വരെയുള്ള സമയത്തിനിടെയാണ് പീഡനങ്ങളെല്ലാം അരങ്ങേറിയതെന്നും പരാതിയിൽ പറയുന്നുണ്ട്. ഇവിടെയെല്ലാം പ്രതിസ്ഥാനത്ത് നിർക്കുന്നത് ജലന്ധർ രൂപതാ അധ്യക്ഷൻ ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് ഇപ്പോൾ സഭയിലെ പ്രമുഖയായ ഒരു കന്യാസ്ത്രി തന്നെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
2014 മെയിൽ എറണാകുളത്ത് ബിഷപ്പുമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ആദ്യ പീഡനമെന്നാണ് കന്യാസ്ത്രീയുടെ മൊഴി. രാത്രിയിൽ ബിഷപ്പിന്റെ മുറിയിൽ എത്തിയപ്പോഴാണ് പീഡന ശ്രമം ആദ്യമായി ഉണ്ടായത്. ളോഹ ഊരിയിട്ട ശേഷം ഇത് ഇസ്തിരിയിട്ട് തരാനാണ് ആദ്യം ആവശ്യപ്പെട്ടത്. ഇത് ഇസ്തിരിയിടുന്നതിനിടെ ബിഷപ്പ് ലൈംഗിക ആഗ്രഹത്തോടെ സമീപിച്ചതായി പറയുന്നു. 2016 വരെയുള്ള കാലഘട്ടത്തിനിടെ പല തവണ ലൈംഗിക പീഡനത്തിനു ഇരയാക്കിയതായി കന്യാസ്ത്രീ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, സംഭവം ഉണ്ടായ കാലഘട്ടത്തിലെങ്കിലും ഇവർ സഭയിലോ പുറത്തോ ഇത്തരം ഒരു പരാതി നൽകിയതായി അറിയില്ല. ഇവർ പീഡനത്തിനു ഇരയായതായി മെഡിക്കൽ പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. പ്രകൃതി വിരുദ്ധമായ പ്രവർത്തനങ്ങൾക്കം അടക്കം ബിഷപ്പ് തന്നെ ഇരയാക്കിയതായാണ് കന്യാസ്ത്രീയുടെ മൊഴി. കഴിഞ്ഞ ദിവസം പീഡനക്കേസിൽ കുടുക്കുമെന്നും, വധിക്കാൻ ശ്രമിക്കുന്നതായും കാട്ടി ബിഷപ്പാണ് ആദ്യമായി കന്യാസ്ത്രീയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, രണ്ടു കേസിലും ഒരു പോലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കന്യാസ്ത്രീയുടെ സഹോദരൻ വധ ഭീഷണി മുഴക്കിയെന്നാണ് പരാതി.
എന്നാൽ, ഈ പരാതികളിലൂടെയും ബിഷപ്പിന്റെ മൊഴികളിലൂടെയും പരിശോധന നടത്താൻ സംഭവത്തിന്റെ വൈരുദ്ധ്യം വ്യക്തമാകും. ജലന്ധറിലായിരുന്ന സമയത്ത് ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ, പീഡനക്കേസായതിനാൽ തന്നെ ഈ തെളിവുകൾക്കു പ്രസക്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ബിഷപ്പ് ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനു ഇരയാക്കിയതെന്നാണ് കന്യാസ്ത്രീയുടെ പരാതി. എന്നാൽ, ഇവരുടെ പരാതിയിൽ വിട്ടു പോയ പല കാര്യങ്ങളുമുണ്ട്. കന്യാസ്ത്രീയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നു എന്ന കാര്യം ബിഷപ്പ് പോലും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇത്തരത്തിലുണ്ടായ ബന്ധം ഇവർ മുതലെയുത്തതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇദ്ദേഹത്തിന്റെ ഡ്രൈവറുമായുണ്ടായ തർക്കത്തെ തുടർന്നാണ് ജലന്ധർ രൂപതയിലെ മഠത്തിന്റെ ചുമതലക്കാരിയായ മദർസുപ്പീരിയർ സ്ഥാനത്തു നിന്നും കന്യാസ്ത്രീയെ പുറത്താക്കുന്നത്. എന്നാൽ, ഇതിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. ഇത് യഥാർത്ഥത്തിൽ ബിഷപ്പിനെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നതിനു തുല്യമാണ്. സഭയിൽ ഇതു സംബന്ധിച്ചു നേരത്തെ കന്യാസ്ത്രീ പരാതികൾ നൽകിയിട്ടുമില്ല.
സഭയുടെയും ചട്ടക്കൂടും അച്ചടക്കവും മറികടന്ന് ബിഷപ്പും കന്യാസ്ത്രീയും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ഇരുവരും ഒരു പോലെ കുറ്റക്കാരാണ്. ഉദ്ദേശിച്ച രീതിയിൽ ബന്ധം ലഭിക്കാതെ വരുമ്പോൾ പീഡനക്കേസും പരാതിയും ഇന്ന് കേരളത്തിൽ പതിവ് കാര്യമാണ്. സ്ത്രീ സംരക്ഷണ നിയമങ്ങൾ സ്ത്രീകൾ തന്നെ ദുരുപയോഗം ചെയ്യുന്നതും കേരളത്തിലെ പതിവ് കാഴ്ചകളിലൊന്നാണ്. ഈ സാഹചര്യത്തിൽ ഇത്തരം കേസുകളിൽ സമഗ്രമായ അന്വേഷണം തന്നെ ആവശ്യമായി വന്നിരിക്കുകയാണ്.