play-sharp-fill
കന്യാസ്ത്രീ പീഡനം: ബിഷപ്പ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു; കസ്റ്റഡിയിൽ ഇന്ന് രണ്ടാം ദിവസം

കന്യാസ്ത്രീ പീഡനം: ബിഷപ്പ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു; കസ്റ്റഡിയിൽ ഇന്ന് രണ്ടാം ദിവസം

 സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്നതായി പറയുന്ന മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് പൊലീസ് നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം ബിഷപ്പ് ഫ്രാങ്കോയെ മഠത്തിൽ എത്തച്ച് തെളിവെടുപ്പ് നടത്തിയത്. രാവിലെ പത്തരയോടെ വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. തുടർന്ന് ബിഷപ്പിനെ തിരെ കോട്ടയം പൊലീസ് ക്ലബിലേയ്ക്ക് കൊണ്ടു പോകും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെള്ളിയാഴ്ച രാത്രി വൈകിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ ശനിയാഴ്ച പാലാ കോടതിയിൽ ഹാജരാക്കിയ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു. തുടർന്ന് ശനിയാഴ്ച രാത്രി ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഞായറാഴ്ച രാവിലെ തന്നെ ബിഷപ്പിനെ കോട്ടയം പൊലീസ് ക്ലബിൽ തെളിവെടുപ്പിനായി എത്തിച്ചത്.