play-sharp-fill
“കാന്താരി” ഈ രോഗങ്ങളുള്ളവര്‍ കഴിച്ചാല്‍ സംഭവിക്കുന്നത് ഇതാണ്

“കാന്താരി” ഈ രോഗങ്ങളുള്ളവര്‍ കഴിച്ചാല്‍ സംഭവിക്കുന്നത് ഇതാണ്

ഏ റെ ഔഷധഗുണങ്ങളുള്ള ഒന്നാണ് കാന്താരിമുളക്. കാന്താരിയില്‍ അടങ്ങിയിരിക്കുന്ന ക്യാപസിസിൻ ദഹനപ്രക്രിയ സുഗമമാക്കും.

കൊളസ്ട്രോള്‍ നിയന്ത്രിക്കാനും വളരെ നല്ലതാണ്. എ,സി, ഇ ജീവകങ്ങളാല്‍ സമ്ബുഷ്ടമാണ് കാന്താരി മുളക്. പല്ലുവേദന, രക്തസമ്മർദം, പൊണ്ണത്തടി എന്നിവ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാനും കാന്താരി മുളക് ഉപയോഗിക്കാം.

കാല്‍സ്യം, അയണ്‍, പൊട്ടാസ്യം ഫോസ്ഫറസ് എന്നിവയാലും സമ്ബുഷ്ടം ആണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും പൊണ്ണത്തടി കുറയ്ക്കുവാനും കാന്താരി കഴിക്കാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാന്താരി യുടെ ഉപയോഗം നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിറുത്താനും കാന്താരിക്ക് കഴിയും. എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം ത്വക്കില്‍ പുകച്ചില്‍, ചൊറിച്ചില്‍, പെട്ടെന്നുള്ള അമിത വിയർപ്പ്,വായില്‍ പുകച്ചില്‍ വയറില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ എന്നിവയ്ക്കും കാരണമാകും.

അതേ സമയം കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അള്‍സർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും കാന്താരിമുളക് നല്കുന്നത് ഒഴിവാക്കണം.