അങ്ങാടിക്കുരുവി കുടുങ്ങിയത് കോടതി സീൽ ചെയ്ത കടയിൽ:രണ്ടു ദിവസം പട്ടിണി:ഒടുവിൽ ജഡ്ജിയെത്തി!

Spread the love

കണ്ണൂർ: കോടതി സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ കുടുങ്ങിയ അങ്ങാടിക്കുരുവിക്ക് രണ്ടു ദിവസത്തിന് ശേഷം മോചനം.ചൊവ്വാഴ്ച വൈകുന്നേരമാണ് ചില്ലുകൂടിന് മുകളിലെ ഒരു വിടവിലൂടെ കുരുവി അകത്തുകയറിയത്.എന്നാൽ തിരിച്ചുകയറാൻ സാധിക്കാത്തതിനാൽ കുരുവി ശബ്ദമുണ്ടാക്കി തുടങ്ങിയതോടെയാണ് നാട്ടുകാർ കുരുവിയെ ശ്രദ്ധിച്ചത്. സ്വയം രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

വ്യാപാരികൾ തമ്മിലുള്ള തകർക്കം കോടതിയിലെത്തിയത്തോടെയാണ് ആറുമാസം മുൻപ് കട അടച്ചുപൂട്ടിയത്.നാട്ടുകാർ നൂലിൽ കെട്ടി വെള്ളവും അരിയും നൽകി. സംഭവം ജില്ലാ കളക്ടറെ അറിയിച്ചു. സീൽ ചെയ്ത പൂട്ടുതുറന്ന് കിളിയെ രക്ഷിക്കാൻ കളക്ടർ നിർദ്ദേശം നൽകി.ജില്ലാ ജഡ്ജി നിസാർ അഹമ്മദും സ്ഥലത്തെത്തിയതോടെ കട തുറന്നു. രണ്ട് ദിവസത്തെ തടവിനുശേഷം അങ്ങാടിക്കുരുവി ആകാശത്തേക്ക് പറന്നുയർന്നു.