
സ്വന്തം ലേഖിക
ബാലുശ്ശേരി: മൊബൈൽ ഫോണിൽ സംസാരിച്ച് നടന്ന യുവാവ് കുഴിയിൽ വീണ് മരിച്ചു. എംഎം പറമ്പ് മൊകായിക്കൽ ശ്രീകാർത്തികയിൽ രാജന്റെ മകൻ വിപിൻ രാജ് (28) ആണ് മരിച്ചത്.നിർമ്മാണത്തിലുള്ള കെട്ടിടത്തിന് ലിഫ്റ്റ് നിർമ്മിക്കാനെടുത്ത കുഴിയിലാണ് യുവാവ് വീണത്.
രാത്രി പത്തിന് ശേഷം ബാലുശ്ശേരി ടൗണിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ വിപിൻ രാജിന് ഒരു ഫോൺ കോൾ വന്നെന്നും, അതിൽ സംസാരിച്ച് നടന്ന് നീങ്ങിയ വിപിൻ ഏറെ വൈകിയും തിരിച്ച് വരാതായപ്പോൾ പൊലീസിൽ അറിയിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇയാളെ മരിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ചോക്ലേറ്റ് കമ്പനിയിൽ ഉദ്യോഗസ്ഥാണ് വിപിൻ രാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group