video
play-sharp-fill

Friday, May 16, 2025
Homeflashബിനോയി കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരിൽ കേരള പൊലീസ് കേസ് എടുക്കും

ബിനോയി കോടിയേരിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരിൽ കേരള പൊലീസ് കേസ് എടുക്കും

Spread the love

സ്വന്തം ലേഖിക

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ ബാർ ഡാൻസർ ജീവനക്കാരിയും ബിഹാർ സ്വദേശിനിയുമായ യുവതിക്കെതിരെ കേസ് എടുക്കും. ഇവർക്കെതിരെ ബിനീഷ് കണ്ണൂർ റേഞ്ച് ഐജിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക.മെയ് മാസത്തിലാണ് ബിനോയ് യുവതിക്കെതിരെ പരാതി നൽകിയത്. പരാതിക്കാരി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്നായിരുന്നു പരാതി. ഒന്നര മാസം മുമ്പ് പരാതി കണ്ണൂർ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടർന്ന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു.എതായാലും യുവതി അയച്ച കത്ത് അടക്കം ബിനോയ് നൽകിയ തെളിവുകൾ ചേർത്ത് കേരളാ പൊലീസ് അധികം വൈകാതെ യുവതിക്കെതിരെ കേസ് എടുക്കാനാണ് കേരള പോലീസിന്റെ തീരുമാനം.

ലക്ഷ്യം ബ്ലാക്ക് മെയിൽ : ബിനോയ് കോടിയേരി;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കെതിരെ മുംബയിൽ പൊലീസിൽ യുവതി പരാതി നൽകിയത് ബ്ലാക്ക് മെയിൽ ചെയ്ത് പണം വാങ്ങാനാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു. അഞ്ച് കോടി രൂപയാണ് യുവതി ആവശ്യപ്പെട്ടത്. യുവതിയെ അറിയാം. എന്നാൽ അവരുടെ ആരോപണങ്ങൾ ബിനോയ് നിഷേധിച്ചു. അഭിഭാഷകനുമായി സംസാരിച്ച ശേഷം കൂടുതൽ വിശദീകരണം നൽകാമെന്നും ബിനോയ് അറിയിച്ചു. യുവതിക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും ബിനോയ് കോടിയേരി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments