
സ്വന്തം ലേഖകന്‍
ബെംഗളുരു: അക്കൗണ്ടിലുള്ളത് കള്ളപ്പണമല്ലെന്നും കൂടുതലായുള്ള പണം മീന്‍-പച്ചക്കറി വ്യാപാരത്തിലൂടെ സമ്പാദിച്ചിതാണെന്ന് ബിനീഷ് കോടിയേരിയുടെ വാദം. അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റി.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. കാന്‍സര്‍ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷ നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ സമയം ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം ആവശ്യമാണെന്ന് ചുണ്ടിക്കാട്ടിയ കോടതി ഏഴു മാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി.
ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മാത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒകടോബര്‍ 29നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബിനീഷ് പരപ്പന അഗ്രഹാര സംന്‍ട്രല്‍ ജയിലിലാണ്.
ലഹരിമരുന്ന് കേസിലും കള്ളപ്ഫണം വെളുപ്പിക്കല്‍ കേസിലും ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിയെ കുടുക്കിയത്. 2012 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 5.19 കോടി രൂപയുടെ വരുമാനത്തില്‍ 3.95 കോടി രൂപയുടെ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.