video
play-sharp-fill
പൗരത്വ ഭേദഗതി പ്രതിഷേധം: ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പൗരത്വ ഭേദഗതി പ്രതിഷേധം: ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: മാനാഞ്ചിറ സ്‌ക്വയറിന് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നതിനിടയിൽ ബിന്ദു അമ്മിണിയെ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന്റെ ഭാഗമായി നടത്തിയ ബക്കറ്റ് പിരിവ് ചോദ്യം ചെയ്ത് സി.എ.എ അനുകൂലികളായ രണ്ട് യുവാക്കൾ തർക്കമുണ്ടാക്കിയതിനെ തുടർന്നാണ് അറസ്റ്റ് .

 

സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന് അതേസമയം സംഘപരിവാറുകാരന്റെ ഭീഷണിയും കേരള പൊലീസിന്റെ അറസ്റ്റുമാണുണ്ടായതെന്ന് ബിന്ദു അമ്മിണി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് സി.എ.എ വിരുദ്ധ സമരം തകർക്കാമെന്ന് കേരളത്തിൽ വ്യാമോഹിക്കേണ്ടെന്നും കേരള ജനത അത് അനുവദിക്കില്ലെന്നും അവർ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group