video
play-sharp-fill

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന് പരാതി ; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്

ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന് പരാതി ; ജേക്കബ് തോമസിനെതിരെ വീണ്ടും അന്വേഷണത്തിന് ഉത്തരവ്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്.ബിനാമി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്.

കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.സംസ്ഥാന ആഭ്യന്തര വകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സത്യൻ നരവൂറിന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് കേസെടുത്ത് അന്വേഷിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം എസ്പിക്കാണ് അന്വേഷണ ചുമതല. അനുവാദമില്ലാതെ പുസ്തമെഴുതിയതിന് മറ്റൊരു അന്വേഷണം ക്രൈംബ്രാഞ്ച് ജേക്കബ് തോമസിനെതിരെ നടത്തുന്നുണ്ട്.

Tags :