video
play-sharp-fill

ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്;  മരിച്ചത് ആലപ്പുഴ സ്വദേശിയായ ഇരുപത്തിയേഴുകാരൻ

ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു; ഒരാൾക്ക് പരിക്ക്; മരിച്ചത് ആലപ്പുഴ സ്വദേശിയായ ഇരുപത്തിയേഴുകാരൻ

Spread the love

കൊച്ചി: ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ എസ് അഖിലാണ് (27 ) മരിച്ചത്. ബൈക്കിന് പിന്നിൽ സഞ്ചരിച്ച ചേർത്തല അരൂക്കുറ്റി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച പുലർച്ചെ 6.30ഓടെ അത്താണിക്ക് സമീപം പറമ്പയത്താണ് അപകടം. ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടം.

തിങ്കളാഴ്ച പുലർച്ചെ ചേർത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ തലയിടിച്ച് വീണ് ചോര വാർന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഖിൽ എറണാകുളം ഇടപ്പള്ളിയിൽ ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്.