കോട്ടയം കഞ്ഞിക്കുഴി ഇറഞ്ഞാൽ റോഡിലെ വ്യാപാര സ്ഥാപനത്തിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി ; തൊട്ടടുത്തുള്ള കെട്ടിടത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മറ്റൊരു ബൈക്കും; ബൈക്ക് കള്ളന്മാരെ പേടിച്ച് കഞ്ഞിക്കുഴി
കോട്ടയം : കഞ്ഞിക്കുഴി ഇറഞ്ഞാൽ റോഡിലെ വ്യാപാര സ്ഥാപനത്തിന്റെ പരിസരത്ത് നിന്ന് ബൈക്ക് മോഷണം പോയി. പൾസർ ബൈക്കാണ് ഇവിടെനിന്ന് മോഷണം പോയത്.
വെള്ളിയാഴ്ച രാത്രിയാണ് കഞ്ഞിക്കുഴി – ഇറഞ്ഞാൽ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ പരിസരത്ത് നിന്ന് പൾസർ ബൈക്ക് മോഷണം പോയത്.
ബൈക്ക് മോഷണം പോയതിനെ തുടർന്ന് ഉടമ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ബൈക്ക് മോഷണം പോയ കെട്ടിടത്തിന് സമീപത്ത് തന്നെയുള്ള ശബ്ദ ഹിയറിങ് സെൻ്ററിന് മുന്നിൽ മൂന്നാഴ്ചയിലേറെയായി ഒരു സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഇവിടെ രണ്ട് ബൈക്കുകളാണ് ഉണ്ടായിരുന്നത്, ഇതിൽ ഒരെണ്ണം ഇപ്പോൾ കാണാനുമില്ല.
മോഷ്ടാക്കൾ ബൈക്കുകൾ മോഷ്ടിച്ച ശേഷം ഇവിടെ ഉപേക്ഷിച്ചതാകാനാണ് സാധ്യത. കഞ്ചാവും മയക്കുമരുന്നും വ്യാപാരം നടത്തുന്നവർ ഇത്തരത്തിൽ ബൈക്കുകൾ മോഷ്ടിച്ച് കഞ്ചാവ് കടത്തിയതിനുശേഷം എവിടെയെങ്കിലും വാഹനം ഉപേക്ഷിക്കുകയുമാണ് പതിവ്.