play-sharp-fill
സിഖുകാർ ബൈക്കിൽ നിന്ന് വീണാൽ തല പൊട്ടില്ലേ സർ..! തലപ്പാവ് വച്ച സിഖുകാരൻ ഹെൽമെറ്റ് വയ്‌ക്കേണ്ടെന്ന് കോട്ടയം വെസ്റ്റ് പൊലീസ്; ഇതാണോ ഒരൊറ്റ ഇന്ത്യയെന്ന് സോഷ്യൽ മീഡിയ..! നാല് വയസിനുള്ള മുകളിൽ പ്രായമുള്ളവർ ബൈക്കിൽ കയറിയാൽ ഹെൽമറ്റ് വേണം:ലിഫ്റ്റ്‌ കൊടുക്കുന്നവരും കയ്യിൽ ഹെൽമറ്റ് കരുതണം

സിഖുകാർ ബൈക്കിൽ നിന്ന് വീണാൽ തല പൊട്ടില്ലേ സർ..! തലപ്പാവ് വച്ച സിഖുകാരൻ ഹെൽമെറ്റ് വയ്‌ക്കേണ്ടെന്ന് കോട്ടയം വെസ്റ്റ് പൊലീസ്; ഇതാണോ ഒരൊറ്റ ഇന്ത്യയെന്ന് സോഷ്യൽ മീഡിയ..! നാല് വയസിനുള്ള മുകളിൽ പ്രായമുള്ളവർ ബൈക്കിൽ കയറിയാൽ ഹെൽമറ്റ് വേണം:ലിഫ്റ്റ്‌ കൊടുക്കുന്നവരും കയ്യിൽ ഹെൽമറ്റ് കരുതണം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന നിയമം പാസായതോടെ ഹെൽമറ്റ് വയ്ക്കാതെയും, ഗതാഗത നിയമങ്ങൾ പാലിക്കാതെയും വാഹനം ഓടിച്ചാൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. കേരള പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ ഇതു സംബന്ധിച്ചുള്ള ബോധവത്കരണ പോസ്റ്റുകൾ സജീവമായിരിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ് വൈറലായി മാറിയിരിക്കുന്നത്. സിഖുകാരന് തലപ്പാവ് വച്ചിട്ടുണ്ടെങ്കിൽ ഹെൽമെറ്റ് ധരിക്കേണ്ടെന്നാണ് കോട്ടയം വെസ്റ്റ് പൊലീസ് പറയുന്നത്. വെസ്റ്റഅ പൊലീസിന്റെ ഈ പോസ്റ്റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായിട്ടുണ്ട്. ഈ പോസ്റ്റിന്റെ ചുവട്ടിൽ കമന്റിട്ടാണ് പലരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാശ്മീരിനെ വരെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ച് ഒരൊറ്റ ഇന്ത്യ എന്ന് പറയുമ്പോഴാണ് ഈ രാജ്യത്ത് ഒരു വിഭാഗത്തിന് മാത്രം നിയമം ബാധകമല്ലെന്ന് പറയുന്നതെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം.
തലയിൽ തലപ്പാവ് വെച്ച സിഖ്കാരൻ അല്ലാതെ ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്ന നാലു വയസ് മുകളിൽ പ്രായം ഉള്ള എല്ലാരും ഇന്ത്യ മഹാരാജ്യത്ത് ഹെൽമെറ്റ് വച് യാത്ര ചെയ്യുക.അല്ലെങ്കിൽ പിഴ ആയിരം രൂപയാണ്.അതായത് രണ്ടു പേർ ഉണ്ടേൽ രണ്ടു പേർക്കും ഹെൽമെറ്റ് വേണം.ഇനി പോലീസിനെ കണ്ടു വെട്ടിച്ച പോകാമെന്ന് വിചാരിച്ചാൽ അതിനും കനത്ത ശിക്ഷയാണ്..ലിഫ്റ്റ് കൊടുക്കുന്നവർ ഹെൽമെറ്റ് കരുതണം- കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ പേജിന്റെ കോപ്പി സഹിതമാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ കോട്ടയം വെസ്റ്റ് പൊലീസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
നൂറുകണകക്കിന് ആളുകളാണ് ഈ പോസ്റ്റിനെതിരെ ഇപ്പോൾ സജീവമായ പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. രസകരമായ പോസ്റ്റുകളും ഇതിനെതിരെ എത്തിയിട്ടുണ്ട്. വെസ്റ്റ് പൊലീസിന്റെ പോസ്റ്റിനു ചുവട്ടിലെത്തിയ കമന്റുകളിൽ ഏറെയും രസരകമായതാണ്. ഇത്തരത്തിൽ രണ്ട് നിയമം ഉണ്ടോ എന്നതാണ് ചോദ്യം.
തലയിൽ തലപ്പാവ് വച്ചിട്ടുണ്ടെങ്കിൽ സാധാരണക്കാർക്കും ഹെൽമറ്റ് വേണ്ടേ എന്ന ചോദ്യവുമുണ്ട്.

ചില കമന്റുകൾ ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group