
മോഷ്ടിച്ച ബൈക്കില്‍ കറക്കം; പൊലീസിനെ കണ്ടപ്പോള്‍ വണ്ടിയുപേക്ഷിച്ച് ഓട്ടം; വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച് കറങ്ങിനടന്ന യുവാവ് പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: മംഗലാപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ കാസര്‍ഗോഡ് സ്വദേശി കോഴിക്കോട് വച്ച് പോലീസിൻ്റെ പിടിയിലായി.
മോഷ്ടിച്ച ബൈക്കുമായി കാസര്‍ഗോഡ് ചേര്‍ക്കളം, പൈക്ക അബ്ദുള്‍ സുഹൈബി (20) നെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം. പുറകില്‍ നമ്പർപ്ലേറ്റ് ഇല്ലാതെ മുന്‍വശം വ്യാജ നമ്പര്‍ വെച്ച് ഓടിച്ചു വന്ന മോട്ടോര്‍ സൈക്കിള്‍ പോലീസിനെ കണ്ട് ഉപേക്ഷിച്ച് സുഹൈബ് ഓടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ നമ്പര്‍ പ്ലൈയിറ്റ് വ്യാജമാണെന്ന് മനസ്സിലായി. എന്‍ജിന്‍ നമ്പറും ചെയ്സസ് നമ്പറും ഉപയോഗിച്ച് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയും മംഗലാപുരത്ത് വെച്ച് കളവ് പോയ ബൈക്ക് ആണെന്ന് കണ്ടെത്തുകയും ചെയ്തു.
പിന്നീട് സിസി.ടി.വിയുടെ സഹായത്തോടെ വാഹനം ഓടിച്ച ആളെ കണ്ടെത്തി. ഇയാള്‍ കോഴിക്കാട് ജൂസ് കടയില്‍ ജൂസ്മേക്കറായി ജോലി ചെയ്തു വരികയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത സുഹൈബിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലില്‍ റിമാൻ്റ് ചെയ്യുകയും ചെയ്തു . കാസര്‍ഗോഡ് ഉള്ള മറ്റൊരു പ്രതിയുമായി കൂടി ചേര്‍ന്നാണ് വാഹനം മോഷ്ടിച്ചത്.
നടക്കാവ് സബ് ഇന്‍സ്പെക്ടര്‍മാരായ ബിനു മോഹന്‍, ബാബു പുതുശ്ശേരി, എ എസ്.ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകാന്ത് എം.വി.ബബിത്ത് കുറുമണ്ണില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.