സർവീസിൽ നിന്നും വിരമിച്ച കെ.എസ്.ഇ.ബി. ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കെ.എസ്. സജീവിന് യാത്രയയപ്പ് ; സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

സർവീസിൽ നിന്നും വിരമിച്ച കെ.എസ്.ഇ.ബി. ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി കെ.എസ്. സജീവിന് യാത്രയയപ്പ് ; സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സർവീസിൽ നിന്നും വിരമിച്ച കെ എസ് ഇ ബി. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയും അസിസ്റ്റന്റ് എഞ്ചിനീയറുമായ കെ.എസ്.സജീവിന് യാത്രയയപ്പ്. 2023 ഫെബ്രുവരി 18ന് 2 മണിക്ക് കോട്ടയം അർബൻ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് സഹകരണ- രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

1998 മുതൽ KSEB യിലും BSNLലും വീണ്ടും KSEB യിലുമായി കാൽ നൂറ്റാണ്ട് കാലത്തോളം തൊഴിലാളി സംഘടനാ പ്രവർത്തന രംഗത്ത് കണ്ണൂർ, കോട്ടയം ജില്ലകളിൽ ശക്തമായ നേതൃത്വമായി പ്രവർത്തിച്ചു വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യകാലത്ത് KSEB യിൽ സബ് എഞ്ചിനീയറായി കാസർഗോഡും തുടർന്ന് പയ്യന്നൂരും പാലായിലും സേവനമനുഷ്ഠിച്ചു. ഈ കാലഘട്ടത്തിൽ KSEB വർക്കേഴ്സ് അസ്സോസിയേഷൻ ഡിവിഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

2008-ൽ ഓഫീസർ ആയതിനു ശേഷം ഓഫീസേഴ്സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയായി സംഘടനാ പ്രവർത്തനം നടത്തുകയുണ്ടായി. 2014-ൽ ട്രാൻസ്ഫറായി കുറുപ്പന്തറയിൽ വന്നതിനുശേഷം സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായും പിന്നീട് സോണൽ സെക്രട്ടറിയായും സംസ്ഥാന
ഭാരവാഹിയായും പ്രവർത്തിച്ചു വരുന്നു.

സർവ്വീസിൽ പ്രവേശിച്ചതു മുതൽ അദ്ദേഹം കോട്ടയം ജില്ലയിലും സംസ്ഥാനത്താകെയും സംഘടന കെട്ടിപ്പെടുക്കുന്നതിനും, കെ എസ് ഇ ബി.യെ പൊതുമേഖലയിൽ നിലനിർത്തി സംരക്ഷിക്കുന്നതിനും നിർണ്ണാ യകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. കെ.എസ്.ഇ.ബി.യിൽ ട്രേഡ് യൂണിയൻ രംഗത്തും ഓഫീസർ എന്ന നിലയിലും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനും ബഹുജന സേവനത്തിനും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. തന്റെ ഔദ്യോഗിക നിർവ്വഹണത്തിൽ അണുവിടപോലും വ്യതിചലിക്കാതെ സമരസംഘടനാ പ്രവർത്തനങ്ങൾ നേതൃത്വം കൊടുക്കുകയും ജീവനക്കാരുടെ പ്രിയ നേതാവായി മാറുകയും ചെയ്യുന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് കൃത്യമായ സേവനം ഉറപ്പു വരുത്തുന്നതിന് സാങ്കേതികമായ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുകകൂടി ചെയ്തിരുന്ന സജീവൻ 2022 ഡിസംബർ 31നാണ് സർവീസിൽ നിന്നും വിരമിച്ചത്.

KSEBOA കോട്ടയം ജില്ലാ പ്രസിഡന്റ് ജോജി ജോർജ് മാത്യു അധ്യക്ഷനാകുന്ന ചടങ്ങിൽ സി.പി.ഐ (എം)ജില്ലാ സെക്രട്ടറി എ.വി. റസ്സൽ മുഖ്യപ്രഭാഷണം നടത്തും. സജീവ് കെ.എസ് ആദരവ് ഏറ്റുവാങ്ങും. CPIM സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ, CITU സംസ്ഥാന വൈ. പ്രസിഡന്റ് റ്റി. ആർ. രഘുനാഥ്,
കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, Citu ജില്ലാ പ്രസിഡന്റ് അഡ്വ. റജി സഖറിയ, KSEBWA
സംസ്ഥാന ജോ. സെക്രട്ടറി എം.ബി.പ്രസാദ്,
NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സീമ എസ്. നായർ, effi ദേശീയ സെക്രട്ടറി ഡോ. എം.ജി. സുരേഷ്കുമാർ, KGOA ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷരീഫ്,KSEBOA സംസ്ഥാന ജനറൽ സെക്രട്ടറി ബി. ഹരികുമാർ,
കോൺട്രാക്റ്റേഴ്സ് വർക്കേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ജന. സെക്രട്ടറി കെ.സി. സിബു, ജില്ലാ പ്രസിഡന്റ് പി.വി. പ്രദീപ്, kseboa ജില്ലാ സെക്രട്ടറി അനൂപ് രാജ്,
സംഘാടകസമിതി ചെയർമാൻ
പി.എൻ. പ്രദീപ് തുടങ്ങിയവർ സംസാരിക്കും

Tags :