video
play-sharp-fill

ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ആളിന്റെ ബൈക്കുമായി കടന്നുകളഞ്ഞ യുവാവും യുവതിയും പൊലീസ് പിടിയിൽ

ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ആളിന്റെ ബൈക്കുമായി കടന്നുകളഞ്ഞ യുവാവും യുവതിയും പൊലീസ് പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

വടക്കാഞ്ചേരി : ജില്ലാ ആശുപത്രിയിൽ നിന്നു ബൈക്ക് മോഷ്ടിച്ച് നാടുവിട്ട യുവാവും യുവതിയും പൊലീസ് പിടിയിൽ. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി സുനിതാ ഭവനിൽ സുധീഷ്(24), പാലക്കാട് കുഴൽമന്ദം കുത്തന്നൂർ സ്വദേശിനി കല്ലുപാട് രേഷ്മ (22) എന്നിവരാണ് അറസ്റ്റിലായത്.

ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് രേഷ്മ സുധീഷിന്റെ കൂടെ താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സുധീഷിന്റെ വീട്ടുകാരും രേഷ്മയും തമ്മിലുണ്ടായ വഴക്കിൽ കാലിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ മുറിവ് ഉണങ്ങാത്തതിനെ തുടർന്നാണു രേഷ്മ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ വച്ചു പരിചയപ്പെട്ട ആളിന്റെ ബൈക്കുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് ഈ ബൈക്ക് 10000 രൂപയ്ക്ക് പണയം വയ്ക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group