play-sharp-fill
മടങ്ങുന്ന നമ്പർ പ്ളേറ്റുമായി നാട്ടുകാരെ പറ്റിക്കാൻ ബൈക്കുകാരുടെ നമ്പർ: നമ്പർ പ്ളേറ്റ് മടക്കിയ യുവാവ് കുടുങ്ങി

മടങ്ങുന്ന നമ്പർ പ്ളേറ്റുമായി നാട്ടുകാരെ പറ്റിക്കാൻ ബൈക്കുകാരുടെ നമ്പർ: നമ്പർ പ്ളേറ്റ് മടക്കിയ യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: മടങ്ങുന്ന നമ്പർ പ്ളേറ്റ് ഘടിപ്പിച്ച് വാഹനം റോഡിലിറക്കി ആളുകളെപ്പറ്റിച്ച് നടന്ന യുവാക്കൾ കുടങ്ങി. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. മടക്കാൻ കഴിയുന്ന നമ്പർ പ്ളേറ്റ് ഘടിപ്പിച്ച് വണ്ടിയോടിച്ച പാക്കിൽ പ്ളാപ്പള്ളിൽ വീട്ടിൽ പി.അജേഷിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. പിന്നിലെ നമ്പർ പ്ളേറ്റ് ഉള്ളിലേയ്ക്ക് മടക്കി വച്ചാണ് യുവാവ് വണ്ടി ഓടിച്ചിരുന്നത്.

കെ.കെ റോഡിൽ വടവാതൂരിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം കണ്ടെത്തിയത്. സംശയാസ്പദമായി രണ്ടു യുവാക്കൾ ചേർന്ന് വാഹനം തള്ളി കൊണ്ടുവരികയായിരുനു. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് മടക്കാവുന്ന നമ്പർ പ്ലേറ്റ് കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് ലേണേഴ്സ് ലൈസൻസ് മാത്രമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൾസർ ബൈക്കിന്റെ പിന്നിലെ നമ്പർ പ്ളേറ്റാണ് വേഗത്തിൽ മറയ്ക്കാൻ സാധിക്കുന്ന രീതിയിൽ വച്ചിരുന്നത്. പിന്നിലിരിക്കുന്ന ആൾക്ക് പൊലീസിനെയോ മോട്ടോർ വാഹന വകുപ്പിന്റെയോ പരിശോധന ഉണ്ടാകുമ്പോൾ സ്വാഭാവികമായും ഉള്ളിലേയ്ക്ക് മടക്കി വയ്ക്കാൻ സാധിക്കും. ഈ രീതിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഈ ബൈക്ക് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കുന്നത്. കഞ്ചാവ് കടത്തിനും ക്രിമിനൽ നടപടികൾക്കും ഇത്തരം വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ നമ്പർ പ്ളേറ്റ് ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്താൻ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും എന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം തോമസ് അറിയിച്ചു.