play-sharp-fill
വീര്യംകൂടിയ എം.ഡി.എം.എ ലഹരി മരുന്നുമായി യുവാവ് പിടിയിൽ; ലഹരി മരുന്ന് ഒളിപ്പിച്ചത് ശരീരത്തിൽ; ബൈക്കിലെത്തിയ യുവാവ് കുടുങ്ങി

വീര്യംകൂടിയ എം.ഡി.എം.എ ലഹരി മരുന്നുമായി യുവാവ് പിടിയിൽ; ലഹരി മരുന്ന് ഒളിപ്പിച്ചത് ശരീരത്തിൽ; ബൈക്കിലെത്തിയ യുവാവ് കുടുങ്ങി

സ്വന്തം ലേഖകൻ

പാലക്കാട്: സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും , ടൗൺ നോർത്ത് പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ പിടികൂടി. പാലക്കാട് , കടുക്കാം കുന്നം സ്വദേശി റിഷിൻ (28) ആണ് അറസ്റ്റിലായത്.

വ്യാഴാഴ്ച ഉച്ചക്ക് പാലക്കാട് നൂറടി റോഡിൽ വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞു നിർത്തി പരിശോധിച്ചതിലാണ് ടിയാന്റെ ശരീരത്തിൽ , പഴ്‌സിലായി ഒളിപ്പിച്ചു വെച്ച നിലയിൽ 1.8 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. തൃശൂരിലുള്ള ഏജന്റ് മുഖേന യാണ് റിഷിന് മയക്കുമരുന്ന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് 5000 രൂപയാണ് വില. ടിയാൻ ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനായി കണ്ടെത്തി. ആവശ്യക്കാർക്ക് ബൈക്കിൽ സഞ്ചരിച്ച് എത്തിച്ചു കൊടുക്കലാണ് രീതി. പണം മുൻകൂട്ടി ടിയാൻ പറയുന്ന അക്കൗണ്ടിൽ നിക്ഷേപിക്കണം.

യുവാക്കൾ കഞ്ചാവിൽ നിന്നും മാറി മാരക മയക്കുമരുന്നുകൾ ഉപയോഗിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെത്തഡിൻ, മെത്താം ഫി റ്റമിൻ, കെറ്റമിൻ , എൽ.എസ്.ഡി, നൈട്രോ സെപ്പാം തുടങ്ങിയ ലഹരി മരുന്നുകളും വ്യാപകമാണ്.

ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എ പൊടിച്ച് പൗഡർ രൂപത്തിലാക്കി മൂക്കിലേക്ക് നേരിട്ട് വലിച്ചെടുക്കലാണ് രീതി. 8 മുതൽ 10 മണിക്കൂർ വരെ ലഹരി നിലനിൽക്കും. ചിലർക്ക് ഉപയോഗിക്കുമ്പോൾ മൂക്കിലൂടെ രക്തം വരുന്നതായും ഉപഭോക്താക്കൾ പറയുന്നു. കഴിഞ്ഞയാഴ്ച 1.5 ഗ്രാം മയക്കുമരുന്നുമായി ഒരാളെ പാലക്കാട് ടൗണിൽ നിന്നും പിടികൂടിയിരുന്നു.

സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

പാലക്കാട് ജില്ല പൊലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാകും. പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്‌പെക്ടർ സുധീഷ് കുമാർ, എ.എസ്.ഐ നന്ദകുമാർ, സിവിൽ പൊലീസ് ഓഫിസർ സന്തോഷ് കുമാർ ,രഘു, മഹേഷ്, ഡി.വി.ആർ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഡിജേഷ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.