നിയന്ത്രണം വിട്ട ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് കോട്ടയം ജയകൃഷ്ണ നൃത്തവേദി ഉടമ മരിച്ചു; സംഭവം കിടങ്ങൂരിന് സമീപം പാദുവയിൽ
സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണം വിട്ട ബസും ബൈക്കും കൂട്ടിയിടിച്ച് കിടങ്ങൂർ പാദുവയിൽ കോട്ടയം ജയകൃഷ്ണ നൃത്തവേദി ഉടമ മരിച്ചു. കിടങ്ങൂർ കുറുപ്പംചേരിൽ ജയകൃഷ്ണൻ (35) ആണ് മരിച്ചത്. സംഭവത്തിൽ ജയകൃഷ്ണനൊപ്പമുണ്ടായിരുന്ന യുവാവിനും സാരമായി പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് അ്ഞ്ചരയോടെ പാദുവ റോഡിലായിരുന്നു അപകടം. പാദുവായിൽ നിന്നും കിടങ്ങൂർ ഭാഗത്തേയ്ക്കു വരികയായിരുന്ന ജയകൃഷ്ണൻ സഞ്ചരിച്ച സ്‌കൂട്ടർ എതിർ ദിശയിൽ നിന്നും വന്ന സെന്റ് റോക്കി എന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ജയകൃഷ്ണനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് എടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന സുഹൃത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
ജയകൃഷ്ണന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം പിന്നീട്. സംഭവത്തിൽ കിടങ്ങൂർ പൊലീസ് കേസെടുത്തു. അപകടകാരണം എന്താണ് എന്നതു സംബന്ധിച്ചു പൊലീസിനു കൃത്യമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല.
Third Eye News Live
0