video
play-sharp-fill

ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം : അയൽവാസി യുവാവിന്റെ ബൈക്ക് കത്തിച്ചു

ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലി തർക്കം : അയൽവാസി യുവാവിന്റെ ബൈക്ക് കത്തിച്ചു

Spread the love

 

സ്വന്തം ലേഖകൻ

കാട്ടാക്കട: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അയൽവാസി യുവാവിന്റെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കട്ടയ്‌ക്കോട് സ്വദേശി ശശികുമാറിന്റെ മകൻ മനുവിന്റെ ബൈക്കാണ് ഒരുസംഘം അക്രമികൾ കഴിഞ്ഞ ദിവസം രാത്രി കത്തിച്ചത്. അക്രമിസംഘം വീട്ടിൽ കയറി യുവാവിനേയും മാതാപിതാക്കളേയും മർദ്ദിച്ച ശേഷമാണ് യുവാവിന്റെ ബൈക്ക് കത്തിച്ചത്.

രണ്ട് മാസങ്ങൾക്ക് മുമ്പാണ് ശശികുമാറും കുടുംബവും കാട്ടക്കടയിൽ താമസിക്കാനെത്തുന്നത്. മനുവിന്റെ ബൈക്കിന്റെ ശബ്ദത്തിൽ പരാതിയുമായി രണ്ട് ആഴ്ചകൾക്ക് മുമ്പ് അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ അക്രമികൾ വീട്ടുകാരെ മർദ്ദിച്ച ശേഷം ബൈക്ക് കത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group