ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് തീ പടര്‍ന്നു; യുവാവ് ഗുരുതരാവസ്ഥയില്‍

Spread the love

സ്വന്തം ലേഖിക

വള്ളികുന്നം: ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് തീ പടര്‍ന്ന് യുവാവിന് ഗുരുതരമായ പരിക്ക്.

പാവുമ്പ കൊപ്പാറയില്‍ മുകേഷി (30) നാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങവേ വള്ളികുന്നം കടുവുങ്കല്‍ കെഎസ്‌ഇബി സബ്സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറ്റാനം മൂന്നാം കുറ്റിയിലെ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റിലെ പച്ചക്കറി വാഹനത്തിലെ ഡ്രൈവറാണ് മുകേഷ്. കോയിക്കല്‍ ചന്തയ്ക്ക് സമീപമുള്ള പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങി ബൈക്കിന് മുന്നില്‍ കരുതിയിരുന്നു.

കുപ്പിയില്‍ നിന്ന് പെട്രോള്‍ ചോര്‍ന്ന് ബൈക്കിൻ്റെ എന്‍ജിന്‍ ഭാഗത്തുള്ള പ്ലഗ്ഗില്‍ വീണ് തീ പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.