video
play-sharp-fill

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ; അ​യ​ൽ​വാ​സി​യെ കൊ​ല്ലാ​ൻ ശ്രമം; ബൈ​ക്ക് ക​ത്തി​ക്ക​ൽ കേ​സു​ക​ളി​ൽ രണ്ട് പേർ അറസ്റ്റിൽ

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ; അ​യ​ൽ​വാ​സി​യെ കൊ​ല്ലാ​ൻ ശ്രമം; ബൈ​ക്ക് ക​ത്തി​ക്ക​ൽ കേ​സു​ക​ളി​ൽ രണ്ട് പേർ അറസ്റ്റിൽ

Spread the love

നെ​ടു​മ​ങ്ങാ​ട്: ബൈ​ക്ക് ക​ത്തി​ച്ച​തി​നും അ​യ​ൽ​വാ​സി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​നു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. നെ​ടു​മ​ങ്ങാ​ട് പേ​രു​മ​ല അ​ശ്വ​തി ഭ​വ​നി​ൽ അ​നൂ​പ് (27), പേ​രു​മ​ല ചെ​ട്ടി​യാ​ർ​മു​ക്ക് ആ​ശാ​ഭ​വ​നി​ൽ അ​നു എ​ന്ന അ​നീ​ഷ് (27) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 20ന് ​അ​യ​ൽ​വാ​സി​യാ​യ പേ​രു​മ​ല ചെ​ട്ടി​യാ​ർ​മു​ക്ക് പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജി​ത്തി​ന്‍റെ ബൈ​ക്ക് പ്ര​തി​ക​ൾ ക​ത്തി​ച്ച് നശിപ്പിച്ചെന്നാണ് കേസ്. പി​ന്നീ​ട് സെ​പ്റ്റം​ബ​ർ എ​ട്ടി​നു ര​ജി​ത്തി​ന്‍റെ വീ​ട്ടി​ൽ ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ​തി​നും പ്ര​തി​ക​ൾ​ക്കെ​തി​രെ കേസുണ്ട്.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ർ, എ​സ്‌​സി‌​പി​ഒ​മാ​രാ​യ ബി​ജു, ര​ജി​ത്, ശ്രീ​ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group