ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഒരാൾക്ക് പരിക്ക്
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട: തൊടുപുഴ റോഡില്‍ കളത്തൂക്കടവിന് സമീപം തൊടുപുഴയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും ബൈക്കുമായി കുട്ടിയിടിച്ച് യുവാവ് മരിച്ചു.
, ആർപ്പുക്കര വില്ലൂന്നിവടക്കേ അൻപതിൽ ഷിബുവിന്റെ മകൻ വി.എസ് അമലാ (18) ണ് മരിച്ചത്. ആന്റണി സേവ്യറിനാണ് പരിക്കേറ്റത്.
,ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അരമണിക്കൂറിന് ശേഷം അമൽ മരിച്ചു . ആന്റണി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം എസ്. എൻ. ഡി. പി യൂണിയൻ കമ്മറ്റി അംഗവും മെഡിക്കൽ കോളജ് ജീവനക്കാരനുമായ സാബുവിന്റെ സഹോദരപുത്രനാണ് അമൽ
Third Eye News Live
0