
ബംഗളൂരുവിൽ ബൈക്കപകടം; കൊടുങ്ങല്ലൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഒന്നാംവർഷ ബി.ബി.എ വിദ്യാർത്ഥി
സ്വന്തം ലേഖകൻ
ബംഗളൂരു: ബൈക്കപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം വെസ്റ്റ് അരവീട്ടില്‍ അഭിഷേക് (19) ആണ് അപകടത്തിൽ മരണപ്പെട്ടത്. ബംഗളൂരുവിലെ കോശി കോളജിൽ ഒന്നാംവർഷ ബി.ബി.എ വിദ്യാർത്ഥിയാണ് അഭിഷേക്.
ഡെലിവറി കമ്പനിയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു. ഡെലിവറിക്കായി ബൈക്കില്‍ സഞ്ചരിക്കവേ കഴിഞ്ഞദിവസം രാത്രി 1.30ഓടെയാണ് അപകടമെന്ന് കരുതുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെയായിട്ടും അഭിഷേകിനെ കാണാത്തതിനെ തുടര്‍ന്ന് റൂമില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് പൊലീസ് അപകടവിവരം അറിയിക്കുന്നത്.
തുടർന്ന് എ.ഐ.കെ.എം.സി.സി കെ.ആര് പുരം ഏരിയ കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.