
ഞാലിയാകുഴിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഴിമറ്റം സ്വദേശി മരിച്ചു: തലയ്ക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞത് ആറു ദിവസം
സ്വന്തം ലേഖകൻ
കുഴിമറ്റം: ബൈക്ക് ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന കുഴിമറ്റം സ്വദേശി മരിച്ചു.
കുഴിമറ്റം തോട്ടകത്ത് വീട്ടില്‍ പരേതനായ വേലുആചാരിയുടെമകന്‍ മുന്‍ ടെസില്‍ ജീവനക്കാരന്‍ ടി വി രാധാകൃഷ്‌ണനാണ് (65) മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഞാലിയാകുഴിയിലായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് വൈക്കം ഇന്‍ഡോ- അമേരിക്കന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
സംസ്‌ക്കാരം ജൂൺ 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
ഭാര്യ കുറിച്ചി പഴമയില്‍ വിജയമ്മ.
മക്കള്‍ രാഖി രാധാകൃഷ്‌ണന്‍ ,
രാഹൂല്‍ രാധാകൃഷ്‌ണന്‍
മരുമക്കള്‍ രാജേഷ് (സിങ്കപ്പൂര്‍)
അനുലക്ഷ്‌മി ( സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ തിരുവല്ല.
പനച്ചിക്കാട് റീജണല്‍ സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡൻ്റായിരുന്നു പരേതന്‍