video
play-sharp-fill
നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം ; രണ്ട് പേർ മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം ; രണ്ട് പേർ മരിച്ചു

 

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ വാളകത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ചോറ്റാനിക്കര സ്വദേശി ശ്യാം സുനിൽ, പള്ളിക്കര സ്വദേശി ശ്രാവണി എന്നിവരാണ് മരിച്ചത്.

കോലഞ്ചേരി ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തേലേക്ക് വരികയായിരുന്ന ബൈക്ക്, കരോട്ട് വാളകത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം രാത്രിയായതിനാൽ ആരും അറിഞ്ഞിരുന്നില്ല. ബൈക്ക് യാത്രക്കാരായ രണ്ട് പേരും സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. പുലർച്ചെ നടക്കാനിറങ്ങിയ സമീപവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു