
പുനലൂരിൽ വാഹനാപകടത്തിൽ 21കാരന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം പുനലൂരിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടം. വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കൊല്ലം പുനലൂർ കരവാളൂരിലാണ് ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. 3 ബൈക്കുകളും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു.
Third Eye News Live
0
Tags :