video
play-sharp-fill

Saturday, May 17, 2025
Homeflashമദ്യലഹരിയിൽ റോഡിൽ റേസിംങ്ങ് ..! നാട്ടകത്ത് പായിപ്പാട് സ്വദേശിയെ ഇടിച്ച് കൊന്നത് എരുമേലി സ്വദേശിയുടെ കാർ;...

മദ്യലഹരിയിൽ റോഡിൽ റേസിംങ്ങ് ..! നാട്ടകത്ത് പായിപ്പാട് സ്വദേശിയെ ഇടിച്ച് കൊന്നത് എരുമേലി സ്വദേശിയുടെ കാർ; കാറിനുള്ളിൽ നടന്നത് പരസ്യ മദ്യപാനം : കാറിൽ നിന്നും ഓടി രക്ഷപെട്ട സ്ത്രീകളെ തേടി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മദ്യലഹരിയിൽ എം.സി റോഡിൽ റേസിംങ്ങ് നടത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു കൊന്നത് എരുമേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ. നടു റോഡിൽ കാറിനെ ബാറാക്കി , സ്ത്രീകളുമായി കറങ്ങുന്നതിനിടെയാണ് കാർ മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറുപ്പിച്ചതും ഒരാളെ കൊലപ്പെടുത്തിയതും. കാറിനുള്ളിൽ സ്ത്രീകളെയുമായി കറങ്ങി നടന്ന് മദ്യപിച്ചിരുന്ന സംഘമാണ് അപകടത്തിന് ഇടയാക്കിയത്.

ബൈക്കുകളിലും മറ്റൊരു കാറിലും ഇടിച്ചു കയറി റോഡ് തകർത്ത് തരിപ്പണമാക്കിയ കാറിൽ നിന്നും രണ്ട് യുവതികൾ ഇറങ്ങി ഓടിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. അപകടത്തിന് ശേഷം ഇവിടെ നിന്നും രക്ഷപെട്ട ഇവരെവിടെ എന്നാണ് നാട്ടുകാരുടെ ചോദ്യം. കാറിൽ നിന്നും ഇറങ്ങി ഓടിയ ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ ചിങ്ങവനം പൊലീസിന് കൈമാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പായിപ്പാട് പള്ളിക്കച്ചിറ ദീപ ഭവനിൽ ദൊരെ സ്വാമി മകൻ ദിലീപ് കുമാറാ (41)ണ് മരിച്ചത്. ബൈക്ക് യാത്രക്കാരൻ വേളൂർ പുത്തൻ പറമ്പിൽ സനൂപി (35) നെ ജില്ലാ ജനറൽ ആശുപത്രിയിലും, തൃക്കൊടിത്താനം സൂര്യ നിവാസിൽ രാജൻ (49) എന്നിവരെ രാജനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി ഒൻപതരയോടെ എം.സി റോഡിൽ നാട്ടകം സിമൻ്റ് കവലയിൽ മുളകുഴ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടറിനെയും , ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ച കാർ , ഈ വാഹനങ്ങളെ എതിർ ദിശയിൽ നിന്നും എത്തിയ കാറിലേയ്ക്ക് ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിനെയും ബൈക്കിനെയും ഇടിച്ച തെറിപ്പിച്ച കാർ , മറ്റൊരു കാറിൽ ഇടിച്ച ശേഷം റോഡരികിലെ ഓടയ്ക്ക് മുകളിൽ കയറിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ ഉയർന്ന് പൊങ്ങിയാണ് ദിലീപ് തെറിച്ച് വീണത്. ഇയാൾ വീണു കിടന്ന ഭാഗത്ത് രക്തം തളം കെട്ടി കിടക്കുകയാണ്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് റോഡിൽ വീണ് കിടന്ന ദിലീപ് കുമാറിനെയും മറ്റുള്ളവരെയും ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

 

 

 

 

 

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments