video
play-sharp-fill
കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു

സ്വന്തം ലേഖകൻ

തലയോലപ്പറന്പ്: പ്രഭാതസവാരിക്കിറങ്ങിയാൾ ബൈക്കിടിച്ചു മരിച്ചു. തലയോലപ്പറന്പ് പുളിയന്പള്ളിൽ പി.ജെ. വിജയൻ (69) ആണ് മരിച്ചത്. ഇന്നു രാവിലെ ആറിന് മിഠായിക്കുന്ന് ഭാഗത്തു വച്ചു ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ മോഹനനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രുഷയ്ക്ക് ശേഷം വിദഗ്ധ ചികിൽസയ്ക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: വിദ്യ, ശ്രീജി. തലയോലപ്പറന്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.