play-sharp-fill
അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാവ് പിടിയിൽ

അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാവ് പിടിയിൽ

 

സ്വന്തം ലേഖകൻ

പാലക്കാട് : അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാവ് പിടിയിൽ. ആലപ്പുഴ, കുന്നമംഗലം സ്വദേശി ജേക്കബ് ലൂയിസ്(42) ആണ് പാലക്കാട് സൗത്ത് പോലീസിന്റെ പിടിയിലായത്. പാലക്കാട് വീണ്ടും മോഷണത്തിന് വന്ന സമയത്താണ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പത്തോളം മോഷണക്കേസ്സുകൾക്ക് തുമ്പായി.

 

2019 മെയ് മാസം മുതലാണ് പ്രതി യമഹ ബൈക്കുകൾ വീടിന്റെ കാർ പോർച്ചിൽ നിന്നും അതിവിദഗ്ദമായി ഗേറ്റിന്റെ ലോക്ക് പൊട്ടിച്ച് മോഷ്ടിച്ചു കൊണ്ടുപോയിരുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട് പോലീസിന് തലവേദന ആയിരിന്നു. മോഷണം നടന്ന എവിടെയും പ്രതിയുടേതെന്ന് സംശയിക്കുന്ന യാതൊരു തെളിവും പോലീസിന് കണ്ടെടുക്കുവാൻ കഴിഞ്ഞിരിന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതി ഒരു വർഷക്കാലം കളവ് തുടർന്നുകൊണ്ടിരിന്നു.അന്വേഷണം സംസ്ഥാനത്തും പുറത്തും വ്യാപിപ്പിച്ചു.പ്രതി കളവ് സമയത്ത് ഫോൺ ഓഫ് ചെയ്തിട്ടാണ് വരുന്നത്. കളവ് നടക്കുന്ന ദിവസവും സമയവും കണക്കാക്കി നോക്കിയ ശേഷം അന്വേഷണ ടീം പല ആഴ്ചകളിലായി ബസ് സ്റ്റാന്റ് ,റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ കാത്തിരിന്നു.മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് പ്രതി വലയിലായത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഒരു വർഷക്കാലമായി ‘യമഹ RX 100 ബൈക്ക് മോഷ്ടിച്ചു കൊണ്ടിരുന്നത് താനാണെന്ന് പ്രതി സമ്മതിച്ചു. പാലക്കാട് സൗത്ത്, നോർത്ത്, കുഴൽമന്ദം, പുതുനഗരം, കൊഴിഞ്ഞാമ്പാറ എന്നീ സ്റ്റേഷനുകളിലായി പത്തോളം കേസിന് വഴിത്തിരിവായി .ബൈക്കുകൾ കോയമ്പത്തൂരിലെ പല സ്ഥലങ്ങളിലായി വിൽക്കുകയാണ് രീതി. ബൈക്കുകൾ റിക്കവറി ചെയ്തു. മറ്റുള്ളവ അന്വേഷിച്ചുവരുന്നു.വാഹനമോഷണം, ഭവനഭേദനം, സ്‌നാച്ചിങ്ങ് എന്നിവയിലായി കേരളത്തിൽ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകളം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളിലായി നൂറിലധികം കേസുണ്ട്.

 

തമിഴ്‌നാട് കോയമ്പത്തൂരിലും സമാനമായ കേസുണ്ട്. കളവ് ചെയ്ത് ലഭിക്കുന്ന പണം മദ്യം, കഞ്ചാവ് എന്നിവ വാങ്ങുന്നതിനും സുഖജീവിതത്തിനായും ഉപയോഗിക്കും.പ്രതിയെ ചോദ്യം ചെയ്ത് കൂടുതലായി കേസുകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നതാണ്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്നതായിരിക്കും.

 

പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രം ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം പാലക്കാട് ഡി.വൈ.എസ്.പി സാജു എബ്രഹാമിന്റെ നേതൃത്വത്തിൽ സൗത്ത് ഇൻസ്‌പെക്ടർ അബ്ദുൾ മുനീർ, എസ് ഐ രജ്ഞിത്ത് ആർ, ഗ്രേഡ് എസ് ഐ ശശി, ,എസ്.സി.പി.ഒ മാരായ പ്രദീപ്, ശിവകുമാർ ,രാജേന്ദ്രൻ, സി.പി.ഒ മാരായ രാമസ്വാമി,സജീഷ്, നർകോട്ടിക് സ്‌ക്വാഡ് ആർ. കിഷോർ, എസ് ഷനോസ് ,രാജീദ്, ആർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.