video
play-sharp-fill

നടൻ ബൈജു സന്തോഷിന്റെ മകൾക്ക് എംബിബിഎസ്; വിജയം ഡോ.വന്ദനയ്ക്ക് സമർപ്പിക്കുന്നെന്ന് താരം; ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

നടൻ ബൈജു സന്തോഷിന്റെ മകൾക്ക് എംബിബിഎസ്; വിജയം ഡോ.വന്ദനയ്ക്ക് സമർപ്പിക്കുന്നെന്ന് താരം; ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

നടൻ ബൈജു സന്തോഷിന്റെ മകൾക്ക് എംബിബിഎസ് നേട്ടം. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷ് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയത്. ഈ വിജയം അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ദുഃഖത്തോടുകൂടി സമർപ്പിക്കുന്നുവെന്ന് ബൈജു ഫെയ്സ്ബുക്കിൽ കുറിച്ചു.

‘എന്റെ മകൾ ഐശ്വര്യ സന്തോഷിനു Dr. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും MBBS ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു..’, എന്നാണ് ബൈജു ഫേസ്ബുക്കിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു ഡോ. വന്ദന ആക്രമിക്കപ്പെട്ടത്. പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് അതിക്രമം കാണിക്കുകയായിരുന്നു. വനിതാ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു.

Tags :