play-sharp-fill
വിചാരണത്തടവ് അനന്തമായി നീളുന്നത് നീതിനിഷേധം; തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസ്; രാജ്യത്തിന്‍റെ നീതിസംവിധാനത്തിന് അപമാനം: മഅദനി

വിചാരണത്തടവ് അനന്തമായി നീളുന്നത് നീതിനിഷേധം; തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസ്; രാജ്യത്തിന്‍റെ നീതിസംവിധാനത്തിന് അപമാനം: മഅദനി

സ്വന്തം ലേഖകൻ

ബെംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു. അന്‍വാറശ്ശേരിയിലേക്കാണ് മഅദനി നേരെ പോകുന്നത്. വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് മഅദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നോട് ചെയ്ത നീതികേട് രാജ്യത്തിന്‍റെ നീതിന്യായ സംവിധാനത്തിന് തന്നെ അപമാനമാണ്.

തനിക്കെതിരെയുള്ളത് കെട്ടിച്ചമച്ച കേസാണ്, അതിനാൽ തന്നെ കേസ് അവസാനമില്ലാതെ നീളുകയാണെന്നും ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആർക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മഅദനി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group