Spread the love

കൊച്ചി: നിർമാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ബിജു മേനോന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ കത്ത്.

video
play-sharp-fill

നിർമാതാവ് അനൂപ് കണ്ണന് ബിജു മേനോൻ 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. നഷ്ടം നികത്തിയില്ലെങ്കില്‍ നടനുമായി സഹകരിക്കില്ലെന്നും മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ കത്തില്‍ പറയുന്നു.

നടന്‍ സിനിമയുടെ പ്രൊമോഷന് വരാത്തതിനാല്‍ 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്നും ജിത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന് പങ്കെടുത്തില്ലെന്നും സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് സംവിധായകൻ കൂടിയായ ഒരു നിർമാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്നും കിട്ടാനുള്ള തുകയില്‍ കുറഞ്ഞത്.

അതേ നടൻ ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്.എനിക്ക് പേര് പറയാൻ ഒരു മടിയുമില്ല” എന്നാണ് ഉണ്ണികൃഷ്ണൻ പറഞ്ഞത്