
കൊച്ചി: സിനിമ പ്രമോഷനുകളില്‍ ബിജു മേനോൻ പങ്കെടുക്കാത്തതില്‍ തല്‍ക്കാലം നിയമനടപടിയ്ക്ക് ഇല്ലെന്ന് സംവിധായൻ അനൂപ് കണ്ണൻ പറഞ്ഞു.പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരാതിയില്‍ കൃത്യമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.
തുടർനടപടി ഉണ്ടായില്ലെങ്കില്‍ മാത്രം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അനൂപ് കണ്ണൻ വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ബിജുമേനോൻ എതിരായ നടപടി കടുപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം.
ബിജുമേനോൻ 15 ലക്ഷം രൂപ നല്‍കണം എന്നും നല്‍കിയില്ലെങ്കില്‍ ബിജുവുമായി സഹകരിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞിരുന്നു. പ്രമോഷനില്‍ പങ്കെടുക്കാത്തതിനാല്‍ നിർമാതാവിന് 25 ലക്ഷം നഷ്ടമായെന്ന് കഴിഞ്ഞ ദിവസം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമ്മാതാക്കളുടെ സംഘടന മറ്റൊരു സമവായ ഫോർമുല മുന്നോട്ട് വച്ചിരുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ അടുത്ത ചിത്രത്തില്‍ ബിജു മേനോനാണ് നായകൻ. ഈ 15 ലക്ഷം രൂപ ബിജു മേനോന്റെ പ്രതിഫല തുകയില്‍ നിന്ന് ഈടാക്കുമെന്ന് ബിജു മേനോനെ അറിയിച്ചു. എന്നാല്‍ ഇതിന് അനുകൂലമായല്ല പ്രതികരിച്ചിരുന്നത്.



