സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിന് പണം; പ്രവര്‍ത്തനം സമൂഹമാധ്യമങ്ങളിലൂടെ; ‘ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ്’ തട്ടിപ്പ് സംഘം അറസ്റ്റില്‍

Spread the love

ബീഹാർ: ബീഹാറില്‍ സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിന് പണം വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘം അറസ്റ്റില്‍.

video
play-sharp-fill

നവാഡയിലാണ് സംഭവം. പങ്കാളിയില്‍ നിന്ന് ഗര്‍ഭധാരണം സാധിക്കാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്നതിന് പണം വാഗ്ദാനം ചെയ്യുകയായിരുന്നു ഇവര്‍. എട്ടുപേരാണ് അറസ്റ്റിലായത്.

‘ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ്’ (ബേബി ബര്‍ത്ത് സര്‍വീസ്) എന്നായിരുന്നു സംഘത്തിന്റെ പേര്.
സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീകളെ ഗര്‍ഭിണിയാക്കി പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താത്പര്യം അറിയിച്ചെത്തുന്നവരില്‍ നിന്ന് രജിസ്‌ട്രേഷൻ തുകയായി 799 രൂപ കൈപ്പറ്റിയിരുന്നു. ഇതുകൂടാതെ സുരക്ഷാ ചാര്‍ജുകള്‍ എന്ന നിലയില്‍ 5000 രൂപ മുതല്‍ 20,000 രൂപവരെയും കൈക്കലാക്കി. മുന്ന എന്ന ഒരാളാണ് റാക്കറ്റിന്റെ മുഖ്യ സൂത്രധാരൻ എന്ന് പൊലീസ് പറയുന്നു.

ബീഹാര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇയാളെ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് എട്ടുപേര്‍ കുടുങ്ങിയത്. എന്നാല്‍ സംഘത്തിലെ കൂടുതല്‍ പേര്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പുസംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അറസ്റ്റിലായവരില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളും പ്രിന്ററുകളും പിടിച്ചെടുത്തു.