play-sharp-fill
ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങും ; ജനുവരി 9ന് രാജ്ഭവനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും.

ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങും ; ജനുവരി 9ന് രാജ്ഭവനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും.

 

തിരുവനന്തപുരം : ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഒപ്പിടാതെ ഗവര്‍ണര്‍. പ്രത്യക്ഷ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്. അതേസമയം നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവര്‍ണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം.

 

 

 

സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബില്‍ അയയ്ക്കുമെന്നയിരുന്നു സര്‍ക്കാരിന് ആശങ്ക. എന്നാല്‍ ഇതുണ്ടായിട്ടില്ല. മൂന്ന് മാസത്തിനുള്ളില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

 

 

 

 

അതിനു മുമ്ബ് ബില്‍ നിയമമായില്ലെങ്കില്‍ പ്രയോജനം സര്‍ക്കാരിനും എല്‍ഡിഎഫിനും ലഭിക്കില്ല. ഇതാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്താൻ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്.ജനുവരി നാലു മുതല്‍ ആറുവരെ പഞ്ചായത്ത് തലത്തില്‍ സമര പ്രഖ്യാപനം നടത്തും. ഒൻപതിന് കര്‍ഷകരെ പങ്കെടുപ്പിച്ച്‌ രാജ്ഭവൻ മാര്‍ച്ചും നടത്തും. അതേ സമയം ചട്ടത്തില്‍ മാത്രം മാറ്റം വരുത്തിയാല്‍ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നാണ് യു‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

നിയമ ഭേദഗതി വരുത്തി പ്രശ്നം സങ്കീര്‍ണ്ണമാക്കിയെന്നും യുഡിഎഫ്കുറ്റപ്പെടുത്തുന്നു.ഇക്കാര്യങ്ങള്‍ തുറന്നു കാട്ടാൻ പഞ്ചായത്തുകള്‍ തോറും ജനവഞ്ചന സദസ്സ് നടത്തും. ജനുവരി അവസാനം കളക്ടറേറ്റ് ഉപരോധവും നടത്തും. നിയമഭേദഗതിയുടെ കാര്യത്തില്‍ പോലും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ചട്ട ഭേദഗതിയുള്‍പ്പെടെയുള്ള നടപടികള്‍ റവന്യു വകുപ്പ് തല്‍ക്കാലത്തേക്കെങ്കിലും അവസാനിപ്പിച്ച സ്ഥിതിയാണ്.