video
play-sharp-fill
ഞാനൊരു സ്റ്റാറോ സെലിബ്രേറ്റിയോ അല്ല, എനിക്ക് നിങ്ങളുടെ ഹൃദയത്തിലെ സ്ഥിരമായ ഒരു സനേഹം മാത്രമാണ് വേണ്ടത് : രജിത് കുമാർ

ഞാനൊരു സ്റ്റാറോ സെലിബ്രേറ്റിയോ അല്ല, എനിക്ക് നിങ്ങളുടെ ഹൃദയത്തിലെ സ്ഥിരമായ ഒരു സനേഹം മാത്രമാണ് വേണ്ടത് : രജിത് കുമാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക മലയാളികളുടെ ഹൃദയത്തിൽ വസിക്കാൻ ഈശ്വരൻ ഇപ്പോഴാണ് സമയം തന്നത്. മുഴുവൻ സത്യങ്ങളും ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജിത് കുമാർ രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് വന്നപ്പോൾ സ്‌നേഹത്തിന്റെ പ്രവാഹമാണ് എനിക്ക് കേരളം നൽകിയത്. ജീവിതത്തൽ ഒറ്റപ്പെട്ട മനുഷ്യനെ ചേർത്ത് നിർത്തിയ ജനങ്ങളോടാണ് ഞാൻ നന്ദി പറയുന്നതെന്നും രജിത് കുമാർ പറഞ്ഞു.

എന്താണ് പുറത്ത് നടന്നതെന്ന് ഒന്നും അറിയില്ലായിരുന്നു. ഹൗസിന് പുറത്തേക്ക് പോയവർ തിരിച്ച് ഹൗസിലെത്തിയപ്പോഴുള്ള സ്വഭാവമാറ്റം തന്നെയാണ് എന്നെ ഇത്രയും പേർ സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നിത്തുടങ്ങിയത്. ഒരിക്കലും ഞാനൊരു സ്റ്റാറോ സെലിബ്രിറ്റിയോ അല്ല. ദയവായി അത്തരം വാക്കുകൾ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾക്ക് മുൻപേ നടക്കുന്ന ഒരു സിനീയറായിട്ടുള്ള അനുഭവങ്ങളുടെ പാടവമുള്ള ഒരു പച്ചയായ മനുഷ്യൻ. സ്റ്റാറുകൾ പൊലിഞ്ഞ് പോകാം എനിക്ക് നിങ്ങളുടെ ഹൃദയത്തിലെ സ്ഥിരമായ ഒരു സ്‌നേഹം മാത്രമാണ് വേണ്ടത് രജിത് കുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ ഒരു സംഘടനയുടേയോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയോ ഭാഗമേയല്ല. ജനിച്ച സമയം മുതലെ എനിക്ക് ആ സപ്പോർട്ട് ലഭിച്ചിട്ടില്ല. വർഷങ്ങൾക്ക് മുൻപ് തന്നെ പുരോഗമന ആശയം നെഞ്ചിലേറ്റിയവരാണ് എന്റെ അച്ഛനും അമ്മയും. മാതാപിതാക്കൾ പുരോഗമന ആശയത്തിൽ അന്ന് വിവാഹം കഴിച്ചപ്പോൾ ഞാൻ പല വിവേചനവും അനുഭവിച്ചിട്ടുണ്ട്. ഇവൻ എസ്.എൻ.ഡി.പിയുടെ മകനല്ലേ എന്ന് പറഞ്ഞ് എൻ.എസ്.എസ് കൈവിട്ടു.

നായർ സ്ത്രീയിൽ പിറന്നവനല്ലേ എന്ന് പറഞ്ഞ് എസ്.എൻ.ഡി.പിയും കൈവിട്ടു. അവിടെ നിന്ന് പുറത്തേക്ക് എത്തിയപ്പോഴും എനിക്കൊരു രാഷ്ട്രീയ ചാഴ്‌വില്ലായിരുന്നു. ഇന്നെനിക്ക് കുടുംബമില്ലെങ്കിമലും മൂന്ന് കോടി കുടുംബമാണ് ഇപ്പോഴുള്ളതെന്ന് ഞാൻ വിശ്വസിക്കുകയാണെന്നും രജിത് കുമാർ പറഞ്ഞു.