
സ്വന്തം ലേഖകൻ
കൊച്ചി: ബിഗ്‌ബോസിന് വേണ്ടി മലയാളത്തിലെ മുൻനിര ചാനലുകളും ശ്രമം നടത്തിയെങ്കിലും അവയെല്ലാം അപ്രസക്തമാക്കി ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നു. മോഹൻലാലുമായി കരാറിലും ഏർപ്പെട്ടു കഴിഞ്ഞു. നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റ് ആറാട്ടിലാണ് ലാൽ അഭിനയിക്കുന്നത്. അതിന് ശേഷം ബിഗ് ബോസിലേക്ക് ലാൽ എത്തും. പുതിയ മത്സരാർത്ഥികളാകും ഇത്തവണ ഉണ്ടാവുക.
എൻഡമോൾഷൈൻ ഗ്രൂപ്പാണ് ബിഗ് ബോസ് നിർമ്മിക്കുന്നത്. ബിഗ്‌ബോസ് രണ്ടാം സീസൺ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രജത് കുമാറിന്റെ മുളക് തേക്കലും പുറത്താകലും വിവാദമായി. ഇതിനിടെ കോവിഡ് എത്തിയതോടെ പാതി വഴിയിൽ സീസൺ രണ്ട് അവസാനിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്രയധികം വിവാദങ്ങൾ ഉണ്ടായിരുന്നതിനാൽ ഈ സീസണിൽ ലാൽ അവതാരകനായി എത്തുമോ എന്ന ആശങ്കയിലായിരുന്നു പ്രേക്ഷകർ. എന്നാൽ ഏഷ്യാനെറ്റ് എംഡി മാധവൻ ലാലിനെ തന്നെ അവതാരകനാവാൻ നിയോഗിച്ചു. അടുത്ത സുഹൃത്തുക്കളായതിനാൽ മാധവന്റെ സ്നേഹപൂർവ്വമുള്ള നിർബന്ധത്തിനു ലാൽ വഴങ്ങുകയായിരുന്നു. കോടികളാണ് പ്രതിഫലമായി പറഞ്ഞുറപ്പിച്ചിരിക്കുന്നത്.