video
play-sharp-fill

മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരിക്കുന്നു; പൊട്ടിക്കരഞ്ഞ് സൂര്യയും ഡിമ്പലും;  പ്രമോ വീഡിയോ കണ്ട് ഞെട്ടി പ്രേക്ഷകര്‍; ബിഗ് ബോസിന്റെ പ്രാങ്കാണെന്നും അഭ്യൂഹങ്ങള്‍

മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരിക്കുന്നു; പൊട്ടിക്കരഞ്ഞ് സൂര്യയും ഡിമ്പലും; പ്രമോ വീഡിയോ കണ്ട് ഞെട്ടി പ്രേക്ഷകര്‍; ബിഗ് ബോസിന്റെ പ്രാങ്കാണെന്നും അഭ്യൂഹങ്ങള്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ഈ സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ഥികളില്‍ ഒരാളായ നടന്‍ മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ബിഗ് ബോസ് ഷോയ്ക്ക് പുറത്തേക്ക് പോകുമോ എന്നറിയാന്‍ പ്രേക്ഷകരുടെ കാത്തിരിപ്പ്. അവതാരകനായ മോഹന്‍ലാല്‍ എത്തിയ ഞായറാഴ്ച എപ്പിസോഡിന് അവസാനം കാണിച്ച തിങ്കളാഴ്ച എപ്പിസോഡിന്റെ പ്രൊമോയിലാണ് ഈ അപ്രതീക്ഷിത രംഗങ്ങള്‍ ഉണ്ടായിരുന്നത്.

‘ചില പ്രത്യേക കാരണങ്ങളാല്‍ സ്വന്തം തീരുമാനപ്രകാരം മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിടപറഞ്ഞിരിക്കുന്നു’, എന്നാണ് പ്രൊമോ വീഡിയോയില്‍ കേള്‍ക്കുന്ന ബിഗ് ബോസിന്റെ പ്രഖ്യാപനം. മറ്റു മത്സരാര്‍ഥികളെയെല്ലാം ഹാളില്‍ വിളിച്ചിരുത്തിയതിനു ശേഷമാണ് ഈ പ്രഖ്യാപനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഖ്യാപനം കേട്ട് കഴിയുമ്പോള്‍ ഡിംപലും സൂര്യയും പൊട്ടിക്കരയുന്നുണ്ട്. ഒരു തവണയെങ്കിലും മണിക്കുട്ടനോട് സംസാരിക്കാന്‍ അവസരം നല്‍കാമോയെന്ന് കിടിലം ഫിറോസ് ഒരു ക്യാമറയ്ക്കു മുന്നില്‍ വന്നുനിന്ന് ചോദിക്കുന്നുമുണ്ട്. എന്തോ കാര്യം പങ്കുവെക്കാനായി കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയ മണിക്കുട്ടന്‍ അവിടെനിന്ന് നേരെ പുറത്തേക്ക് പോകുന്ന രീതിയിലാണ് പ്രൊമോയിലെ സൂചനകള്‍.

മണി പുറത്ത് പോയാല്‍ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും മണിയെ തിരിച്ചുകൊണ്ടുവരണമെന്നും ഒരു വിഭാഗം പറയുമ്പോള്‍ ഇത് ബിഗ് ബോസിന്റെ പ്രാങ്ക് ആയിരിക്കുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. കാലിലെ പരുക്കിന് ചികിത്സ തേടി പോയതായിരിക്കാം മണിക്കുട്ടന്‍ എന്ന് അഭിപ്രായപ്പെടുന്നവരും ആരാധകര്‍ക്കിടയിലുണ്ട്.