video
play-sharp-fill

‘കിഡ്‌നി തരാമെന്ന് ഞാന്‍ പറഞ്ഞതാണ്, അപ്പോഴും ഈഗോ’; ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്‌ബോസ് മരണവാര്‍ത്ത അറിയിച്ചു; സോഷ്യല്‍ മീഡിയായുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ആക്രമണം ഭയന്ന് സ്വന്തം ഭര്‍ത്താവിന്റെ മൃതശരീരം ഒരുനോക്ക് കാണാന്‍ തയ്യാറാകാതെ ബിഗ്‌ബോസ് മത്സരം തുടര്‍ന്ന് ഭാഗ്യലക്ഷ്മി

‘കിഡ്‌നി തരാമെന്ന് ഞാന്‍ പറഞ്ഞതാണ്, അപ്പോഴും ഈഗോ’; ഭര്‍ത്താവിന്റെ മരണവാര്‍ത്ത അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി; കണ്‍ഫഷന്‍ റൂമില്‍ വിളിച്ച് ബിഗ്‌ബോസ് മരണവാര്‍ത്ത അറിയിച്ചു; സോഷ്യല്‍ മീഡിയായുടേയും ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും ആക്രമണം ഭയന്ന് സ്വന്തം ഭര്‍ത്താവിന്റെ മൃതശരീരം ഒരുനോക്ക് കാണാന്‍ തയ്യാറാകാതെ ബിഗ്‌ബോസ് മത്സരം തുടര്‍ന്ന് ഭാഗ്യലക്ഷ്മി

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ് രമേശ് കുമാര്‍ അന്തരിച്ചു. ബിഗ് ബോസ് സീസണ്‍ 3ല്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ബിഗ് ബോസ് ഇക്കാര്യം അറിയിച്ചത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് താരം ഭര്‍ത്താവിന്റെ വിയോഗ വാര്‍ത്ത കേട്ടത്. നാട്ടില്‍ പോകണോ എന്ന ബിഗ്‌ബോസിന്റെ ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി ഇവര്‍ കൊടുത്തിട്ടില്ല. മത്സരം തുടരാനാണ് ഭാഗ്യലക്ഷ്മിയുടെ തീരുമാനം എന്നാണ് സൂചന.

സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രമേശ് കുമാറുമായുള്ള വിവാഹബന്ധം 2014 ല്‍ കോടതിമുഖേന ഭാഗ്യലക്ഷ്മി വേര്‍പെടുത്തിയിരുന്നു. 1985ലാണ് ഭാഗ്യലക്ഷ്മിയും രമേശ് കുമാറും വിവാഹതിരാകുന്നത്. വിവാഹ മോചനം നേടിയതു കൊണ്ട് തന്നെ വീട്ടിലേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ് ഭാഗ്യലക്ഷ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച് നാളായി വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ രമേശ് ചികിത്സയില്‍ ആയിരുന്നുവെന്ന് ഭാഗ്യലക്ഷ്മി മത്സരാര്‍ത്ഥികളോട് വെളുപ്പെടുത്തി. ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കാനെത്തിയ മറ്റ് മത്സരാര്‍ത്ഥികളോട് ചെ ‘ഞാന്‍ പറഞ്ഞതാണ് കിഡ്നി തരാമെന്ന്. പക്ഷേ അപ്പോഴും ഈഗോയായിരുന്നു. എല്ലാവരും പൊക്കോളൂ, ഞാന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ’, എന്ന് കരഞ്ഞുകൊണ്ട് ഭാഗ്യലക്ഷ്മി പറഞ്ഞു. ബിഗ് ബോസ് വേദിയില്‍ ഭര്‍ത്താവിന്റെ ഇഗോയെ ചര്‍ച്ചയാക്കുകയായിരുന്നു അവര്‍. ബിഗ്‌ബോസില്‍ ഭാഗ്യലക്ഷ്മി തുടരുമെന്ന സൂചനയാണ് പ്രെമോകള്‍ നല്‍കുന്നത്.

കുറച്ചുനാളായി അസുഖ ബാധിതനായി ചികിത്സയില്‍ ആയിരുന്നെന്നും ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് താന്‍ പോയി കണ്ടിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വിവാഹ മോചിതരായതുകൊണ്ട് എന്റെ സാന്നിധ്യത്തേക്കാള്‍ ഉപരി മക്കളുടെ സാന്നിധ്യമാണ് ആവശ്യമെന്നും അവരോട് ഒന്ന് സംസാരിക്കാനുള്ള അവസരം ഒരുക്കണമെന്നും ബിഗ് ബോസിനോട് ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു. അതിനുള്ള അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് അറിയിക്കുകയും ചെയ്തു.

ഭര്‍ത്താവ് മരിച്ച് കിടക്കെ ഇവിടെ നില്‍ക്കുന്നതിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും വലിയ രീതിയില്‍ വിമര്‍ശനവും വരുമെന്നും ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോട് പറഞ്ഞു. ‘ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പലതും എഴുതും, അവര്‍ക്ക് ഡിവോഴ്സ്ഡ് ആണോ എന്ന് അറിയണ്ട. അവിടെ ചെന്നുകഴിഞ്ഞാല്‍ ചേച്ചി ഏതു രീതിയില്‍ ട്രീറ്റ് ചെയ്യപ്പെടുമെന്ന് അറിയണ്ട. എങ്ങനെയൊക്കെയാണ്, ആരുടെയൊക്കെ പേരിലാണ് ഡോക്യുമെന്റ്സ് എന്ന് അറിയണ്ട. ചേച്ചിയുടെ മാനസിക അവസ്ഥ എന്താണെന്ന് അറിയണ്ട, സെന്‍സേഷന്‍ മാത്രം അറിഞ്ഞാല്‍ മതി. ചേച്ചി അവിടെ പോയി എന്നു തന്നെയിരിക്കട്ടെ. പോയിട്ടെന്ത് ചെയ്യും? പ്രത്യേകിച്ച് കാര്യമൊന്നുമില്ല.’ എന്നായിരുന്നു ഫിറോസിന്റെ മറുപടി.