ബിഗ്‌ബോസ് സീസൺ 3 പ്രേക്ഷകർക്ക് മൂന്നിലെത്താൻ ദിവസങ്ങൾ മാത്രം ; ടിക്ക് ടോക്ക് താരം ഹെലൻ ഓഫ് സ്പാർട്ട ഉൾപ്പടെ മത്സരിക്കാൻ ഉറപ്പുള്ളവരുടെ ലിസ്റ്റ് വീണ്ടും ചർച്ചയാവുന്നു
സ്വന്തം ലേഖകൻ
കൊച്ചി : മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. ഇതിന് മുന്നോടിയായി പുറത്ത് വിട്ട പ്രോമോ വീഡിയോകളിലൂടെ പ്രേക്ഷകർ കാത്തിരുന്ന പല ചോദ്യത്തിനും ഉത്തരം കിട്ടി കഴി്ഞ്ഞു.
ബിഗ് ബോസ് മൂന്നാം പതിപ്പിലെ മത്സരാർത്ഥികൾ ആരൊക്കെയാണ് എന്നതിനെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഏകദേശം ഉറപ്പായ ചിലരുടെ പേരുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി പതിനാല് വാലന്റൈൻസ് ദിനത്തിൽ ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് എത്തുമെന്നുള്ള പുതിയ വിവരങ്ങളാണ് കഴിഞ്ഞ ദിവസം ലാലേട്ടൻ വീഡിയോയിലൂടെ നൽകിയത്. ഷോ പ്രഖ്യാപിച്ചത് മുതൽ ബിഗ് ബോസിലേക്ക് ഉണ്ടാവുമെന്ന തരത്തിൽ മുൻപ് പ്രചരിച്ച ലിസ്റ്റിൽ പറഞ്ഞ മുഴുവൻ താരങ്ങളും അത് നിഷേധിച്ച് നേരത്തെ രംഗത്ത് എത്തിയിരുന്നു.
നോബി മർക്കോസ്, ധന്യ നാഥ്, ആർ ജെ ഫിറോസ് എന്നിവർ പങ്കെടുക്കുന്നുണ്ടെന്ന കാര്യത്തിൽ നൂറ് ശതമാനം ഉറപ്പിലാണ് ആരാധകർ. നോബി മറ്റൊരു ഷോ യിലേക്ക് പോകുന്നതായി നടൻ ധർമജൻ വെളിപ്പെടുത്തിയത് ബിഗ് ബോസിനെ കുറിച്ചാണെന്ന് ആരാധകർ നേരത്തെ കണ്ടെത്തിയിരുന്നു.
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ കുറിച്ചും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ഇത്തവണ ഭാഗ്യലക്ഷ്മി തീർച്ചയായും പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതുപോലെ ഡിഫോർ ഡാൻസ് ഫെയിം റംസാൻ, ഗായിക രശ്മി സതീഷ് തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും എടുത്ത് പറയുന്നത്.
ഇവരെ കൂടാതെ ടിക് ടോകിലുടെ ശ്രദ്ധേയായ ധന്യ രാജൻ, ഗായിക ആര്യ ദയാൽ, നടി അഹാന കൃഷ്ണ, സുബി സുരേഷ്, ബോബി ചെമ്മണ്ണൂർ, ട്രാൻസ് ജെൻഡറും മോഡലുമായ ദീപ്തി കല്യാണി, തുടങ്ങി നിരവധി താരങ്ങൾ ബിഗ് ബോസ് മൂന്നാം പതിപ്പിൽ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്.